നല്ല ആരോഗ്യത്തിനായി ഓരോ ദിവസവും ഒരു ബൗൾ ഗ്രീൻ സാലഡ്
ചേരുവകൾ
കുക്കുമ്പർ (വെള്ളരിക്ക) അരിഞ്ഞത് – 2 എണ്ണം
സവാള അരിഞ്ഞത് – 1 ചെറുത്
ചേരുവകൾ
കുക്കുമ്പർ (വെള്ളരിക്ക) അരിഞ്ഞത് – 2 എണ്ണം
സവാള അരിഞ്ഞത് – 1 ചെറുത്
കാപ്സിക്കം അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
ലെറ്റ്യൂസ് (Lettuce) അരിഞ്ഞത് – ആവശ്യത്തിന്
ലെമൺ ജ്യൂസ് (നാരങ്ങാ നീര്) – 1 ടീ സ്പൂൺ
കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
ചില്ലി സോസ് – 1/2 ടീ സ്പൂൺ
വെളുത്ത എള്ള് (White sesame seeds) – 1/2 ടീ സ്പൂൺ
ഒലീവ് ഓയിൽ – 1 ടേബിൾ സ്പൂൺ
മല്ലിയിലയും പുതിനയിലയും അരിഞ്ഞത് – ചേർത്ത് മൊത്തത്തിൽ 1/2 ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
ഗ്രീൻ സാലഡ് തയ്യാറാക്കുന്ന വിധം
ആദ്യം എടുത്തു വെച്ചിരിക്കുന്ന എല്ലാ പച്ചക്കറികളും (കുക്കുമ്പർ, സവാള, കാപ്സിക്കം, ലെറ്റ്യൂസ്) വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക.
ഒരു വലിയ മിക്സിങ് ബൗളിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികൾ ഇടുക.
ഇതിലേക്ക് നാരങ്ങാ നീര്, കുരുമുളക് പൊടി, ചില്ലി സോസ്, വെളുത്ത എള്ള്, ഒലീവ് ഓയിൽ, അരിഞ്ഞു വെച്ച മല്ലിയിലയും പുതിനയിലയും, പാകത്തിന് ഉപ്പ് എന്നിവ ചേർക്കുക.
ചേരുവകൾ എല്ലാം ചേർന്ന മിശ്രിതം പച്ചക്കറികളിൽ നന്നായി പിടിക്കുന്ന രീതിയിൽ ഒരു സ്പൂൺ ഉപയോഗിച്ച് മെല്ലെ ഇളക്കി യോജിപ്പിക്കുക.
ആരോഗ്യകരവും സ്വാദിഷ്ടവുമായ ഗ്രീൻ സലാഡ് സെർവിങ് ബൗളിലേക്ക് മാറ്റി ഉടൻ തന്നെ വിളമ്പാം!