കിടിലൻ ബർഗർ ഉണ്ടാക്കാം
കട്ലറ്റ് – നാല് (ബാക്കി വന്ന പച്ചക്കറി, കോഴി എന്നിവയിൽ നിന്നുണ്ടാക്കിയത്)
തക്കാളി – 3, തൊലി കളഞ്ഞു വട്ടത്തിൽ മുറിച്ചത്
സാലഡ് വെള്ളരി – ഒന്ന്, വട്ടത്തിൽ മുറിച്ചത്
വെണ്ണ – രണ്ടു വലിയ സ്പൂൺ
ആവശ്യമായ സാധനങ്ങൾ
ഇഡലി (ബാക്കി വന്നത്) –
കട്ലറ്റ് – നാല് (ബാക്കി വന്ന പച്ചക്കറി, കോഴി എന്നിവയിൽ നിന്നുണ്ടാക്കിയത്)
തക്കാളി – 3, തൊലി കളഞ്ഞു വട്ടത്തിൽ മുറിച്ചത്
സാലഡ് വെള്ളരി – ഒന്ന്, വട്ടത്തിൽ മുറിച്ചത്
വെണ്ണ – രണ്ടു വലിയ സ്പൂൺ
ടുമാറ്റോസോസ് – 3 ടേബിൾ സ്പൂൺ
ഉണ്ടാക്കുന്ന വിധം
ആദ്യം ഇഡലി നടുവേ മുറിക്കുക. ശേഷം തക്കാളിയും സാലഡ് വെള്ളരിയും വട്ടത്തിൽ കനം കുറച്ച് മുറിച്ചെടുക്കുക. ബാക്കി വന്ന കറികളിൽ നിന്നു പച്ചക്കറി കോഴി ഏതെങ്കിലും ഒന്നെടുത്ത് ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചതും ഉള്ളി, പച്ചമുളക്, മല്ലിയില തുടങ്ങിയവയും ചേർത്തു കട്ലറ്റ് തയാറാക്കുന്നതുപോലെ വലുപ്പം കുറച്ചു തയാറാക്കി നന്നായി പൊരിച്ചെടുക്കുക.
ശേഷം മുറിച്ച് വച്ച ഇഡലി വെണ്ണ പുരട്ടി അല്പം മുളകു പൊടി വിതറി നോൺസ്റ്റിക് തവയിൽ ഇട്ടു പൊരിച്ചെടുക്കുക. ഈ ഇഡ്ലിയുടെ കഷ്ണത്തിൽ ടുമാറ്റോസോസ് തേയ്ക്കുക. ഇതിനു മുകളിൽ ഒരു കഷണം തക്കാളി, സാലഡ് വെള്ളരി, കട്ലറ്റ്, വീണ്ടും ഒുരു കഷണം തക്കാളി, സാലഡ് വെള്ളരി ഇങ്ങനെ വച്ച് ഇതിന് മുകളിൽ ഇഡ്ലിയുടെ മുകളിലത്തെ കഷ്ണം അൽപം വെണ്ണ തേച്ചു വയ്ക്കുക. ഇത് ഒന്നു ചെറുതായി അമർത്തി ഒരു ടൂത്ത് പിക്ക് കൊണ്ട് അമർത്തി നിർത്തുക. രുചികരമായ ഇഡലി ബർഗർ റെഡി.