ഇതാ ഒരു കിടിലന്‍ ജ്യൂസ്

ഓറഞ്ച്- രണ്ടെണ്ണം

കാരറ്റ് ചെറുതായി അരിഞ്ഞത്- അരക്കപ്പ്

ഇഞ്ചി- ചെറിയ കഷണം

ചെറുനാരങ്ങാനീര്- ഒരു ടേബിള്‍ സ്പൂണ്‍

 

വിശപ്പിനെയും ദാഹത്തേയും ഞൊടിയിടയില്‍ മാറ്റുന്ന ഒരു ജ്യൂസ് തയ്യാറാക്കിയാലോ ? അതും പഞ്ചസാര ഒട്ടും ചേര്‍ക്കാതെ തന്നെ നല്ല കിടിലന്‍ മധുരത്തില്‍ തയ്യാറാക്കുകയും ചെയ്യാം.


ചേരുവകള്‍

ഓറഞ്ച്- രണ്ടെണ്ണം

കാരറ്റ് ചെറുതായി അരിഞ്ഞത്- അരക്കപ്പ്

ഇഞ്ചി- ചെറിയ കഷണം

ചെറുനാരങ്ങാനീര്- ഒരു ടേബിള്‍ സ്പൂണ്‍

വെള്ളം- ഒരു ഗ്ലാസ്

തേന്‍ – മധുരത്തിന്റെ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഓറഞ്ച് അല്ലികള്‍ ആക്കിയതിന് ശേഷം കുരു നീക്കം ചെയ്യുക

കുരുനീക്കിയ ഓറഞ്ചും കാരറ്റ്കഷണങ്ങളും മിക്‌സിയിലേക്ക് ഇടുക

അതിലേക്ക് ഇഞ്ചിയും ചെറുനാരങ്ങാനീരും ഇട്ട് മിക്‌സ് ചെയ്യുക

അതിലേക്ക് പാകത്തിന് വെള്ളവും മധുരത്തിന് അനുസരിച്ച തേനും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കാം.

ശേഷം അരിപ്പയില്‍ ഇത് അരിച്ചെടുക്കുക

അരിക്കാതെയും കുടിക്കാവുന്നതാണ്.

ജ്യൂസിന് തണുപ്പ് വേണമെന്ന് ഉണ്ടെങ്കില്‍ ഐസ്‌ക്യൂബ് ഇടാം