ആപ്പിൾ കൊണ്ട് കിടിലൻ വിഭവം 

ആപ്പിൾ: 3 എണ്ണം

പാൽ : 1 ലിറ്റർ

ഏലയ്‌ക്ക: 5 എണ്ണം

പഞ്ചസാര: അര കപ്പ്

ചൊവ്വരി: 3 ടേബിൾ സ്പൂൺ

 

ചേരുവകൾ

ആപ്പിൾ: 3 എണ്ണം

പാൽ : 1 ലിറ്റർ

ഏലയ്‌ക്ക: 5 എണ്ണം

പഞ്ചസാര: അര കപ്പ്

ചൊവ്വരി: 3 ടേബിൾ സ്പൂൺ

കണ്ടൻസ്ഡ് മിൽക്ക്: ആവശ്യത്തിന്

നെയ്യ്: 3 ടീസ്പൂൺ

നട്ട്‌സ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആപ്പിൾ തോൽ കളഞ്ഞ് കനം കുറഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ചട്ടി ചൂടാക്കി ഇതിലേക്ക് 3 ടീ സ്പൂൺ നെയ്യ് ഒഴിക്കുക. നട്ടസ് വറുത്തെടുത്ത് മാറ്റിവയ്‌ക്കുക. തുടർന്ന് ഇതേ നെയ്യിലേക്ക് അരിഞ്ഞ് വച്ച ആപ്പിളും അൽപം പഞ്ചസാരയുമിട്ട് നന്നായി വഴറ്റിയെടുത്ത് മാറ്റിവയ്‌ക്കുക. ചൗവ്വരി വേവിച്ചെടുക്കുക.

മറ്റൊരു ചട്ടിയിൽ പാൽ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഏലക്കയും പഞ്ചസാരയും പൊടിച്ചതും വേവിച്ച ചൗവ്വരിയും ചേർക്കുക. തുടർന്ന് കണ്ടൻസ്ഡ് മിൽക്ക് പകുതിയോളം ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക. പാൽ കുറുക്കിയെടുക്കുക. പാൽ തണുത്ത ശേഷം നട്ട്‌സും വേവിച്ച ആപ്പിളും ചേർത്ത് നന്നായി ഇളക്കി ചേർക്കുക. ആപ്പിൾ പായസം റെഡി. ഇത് തണുപ്പിച്ച ശേഷം കുടിക്കാം..