ചൂട് ചോറിനൊപ്പം കിടിലൻ കോമ്പോ!
സവാള – 1 (ചെറുതായി അരിഞ്ഞത്)
വെളിച്ചെണ്ണ – ഒരു സ്പൂൺ
ജീരകം – ആവശ്യത്തിന്
തൈര് കൊണ്ടാണ് ഈ കറി ഉണ്ടാക്കുന്നത്. പലർക്കും ചോറിനൊപ്പം അൽപ്പം തൈരോ മോരോ ഉണ്ടെങ്കിൽ വേറെ കറികൾ ഒന്നും വേണ്ടിവരാറില്ല. അപ്പോൾ തൈര് കൊണ്ടുതന്നെ കറിയുണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടമാകുമെന്നുറപ്പ്. സവാളയും ജീരകവും വെളിച്ചെണ്ണയുമെല്ലാം കൂടി നല്ല വെറൈറ്റി ടേസ്റ്റാണ് ഈ കറിക്ക്.
ആവശ്യമായ സാധനങ്ങൾ
തൈര് – ആവശ്യത്തിന്
സവാള – 1 (ചെറുതായി അരിഞ്ഞത്)
വെളിച്ചെണ്ണ – ഒരു സ്പൂൺ
ജീരകം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മുളകുപൊടി – എരിവിനനുസരിച്ച്
തയ്യാറാക്കുന്നത് ഇങ്ങനെ:
ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടായാൽ അതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം അല്പം ജീരകം ചേർക്കണം. ജീരകം പൊട്ടി വരുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്ത് നന്നായി വഴറ്റാം.
സവാള ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റണം. ശേഷം തീ കുറച്ചുവെച്ച ശേഷം ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേർക്കാം. എരിവിനനുസരിച്ച് മുളകുപൊടി ചേർക്കാം.
മസാല നന്നായി വഴറ്റി പച്ചമണം മാറിയാൽ ഇതിലേയ്ക്ക് തൈര് ഒഴിച്ച് സാവധാനം ഇളക്കി യോജിപ്പിക്കണം. തൈര് ഒഴിച്ച ശേഷം കൂടുതൽ തിളപ്പിക്കരുത്. ശേഷം അടുപ്പണച്ച് കറി നല്ല ചൂട് ചോറിനൊപ്പം ഉപയോഗിക്കാം.