നല്ല അസ്സൽ നെയ്പ്പത്തിരി ഉണ്ടാക്കാൻ ഇനി എന്തെളുപ്പം
റവ – 1 കപ്പ്
ചിരകിയ തേങ്ങ – 1/2 കപ്പ്
ചൂടുവെള്ളം – 1 കപ്പ്
ചെറിയ ഉള്ളി – ഒരുപിടി
പച്ചമുളക് – 1 (എരുവിന് അനുസരിച്ച് കൂട്ടാം)
ചിരകിയ തേങ്ങ – 1/2 കപ്പ്
ചൂടുവെള്ളം – 1 കപ്പ്
ചെറിയ ഉള്ളി – ഒരുപിടി
പച്ചമുളക് – 1 (എരുവിന് അനുസരിച്ച് കൂട്ടാം)
Feb 24, 2026, 17:15 IST
ആവശ്യമായ ചേരുവകൾ
റവ – 1 കപ്പ്
ചിരകിയ തേങ്ങ – 1/2 കപ്പ്
ചൂടുവെള്ളം – 1 കപ്പ്
ചെറിയ ഉള്ളി – ഒരുപിടി
പച്ചമുളക് – 1 (എരുവിന് അനുസരിച്ച് കൂട്ടാം)
ജീരകം – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പൊരിച്ചെടുക്കുന്നതിന് ആവശ്യമായ എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് റവയിലേക്ക് ആവശ്യത്തിന് ഉപ്പിട്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് ചൂടുവള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് 10 മിനിറ്റ് അടച്ചുവയ്ക്കാം. ശേഷം ചിരകിയ തേങ്ങ, ചെറിയ ഉള്ളി, പച്ചമുളക്, ജീരകം എന്നിവ മിക്സിയുടെ ജാറിലേക്കിട്ട് ഒന്ന് ചതച്ചെടുക്കാം (നന്നായി അരഞ്ഞുപോകരുത്).
ഈ മിശ്രിതം കുതിർന്നുവന്ന റവയിലേക്ക് ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. തുടർന്ന് ചെറിയ ഉരുളകളാക്കി, അധികം നേർത്തതല്ലാത്ത രീതിയിൽ പരത്തിയെടുക്കാം. എന്നിട്ട് തിളയ്ക്കുന്ന എണ്ണയിലിട്ട് പൊരിച്ചെടുത്താൽ നല്ല അസ്സൽ നെയ്പ്പത്തിരി റെഡി