കോളിഫ്‌ളവർ കൊണ്ട് തയ്യാറാക്കാം രുചികരമായ ഗോപി 65

ചേരുവകൾ
കോളിഫ്ലവർ - ഒന്നിന്റെ പകുതി
ഇഞ്ചി വെളുത്തുള്ളി അരച്ചത് -1 1/2 ടീസ്പൂൺ
മുളക്പൊടി - ഒന്നര ടേബിൾസ്പൂൺ
കശ്‍മീരി മുളക്പൊടി - 1 ടേബിൾസ്പൂൺ

 

ചേരുവകൾ
കോളിഫ്ലവർ - ഒന്നിന്റെ പകുതി
ഇഞ്ചി വെളുത്തുള്ളി അരച്ചത് -1 1/2 ടീസ്പൂൺ
മുളക്പൊടി - ഒന്നര ടേബിൾസ്പൂൺ
കശ്‍മീരി മുളക്പൊടി - 1 ടേബിൾസ്പൂൺ
ഗരം മസാല - അരടീസ്പൂൺ
കുരുമുളക്പൊടി - അരടീസ്പൂൺ
മുട്ട - 1 എണ്ണം
നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
കെച്ചപ്പ് - 1 ടേബിൾസ്പൂൺ
കോൺഫ്ലോർ - കാൽ കപ്പ്
മൈദാ - 2 ടേബിൾസ്പൂൺ
അരിപ്പൊടി - 1 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്‌
മഞ്ഞൾ പൊടി - 3-4 നുള്ള്‌
ഓയിൽ - ഫ്രൈ ചെയ്യാൻ ആവശ്യമായത്‌
തയ്യാറാക്കുന്ന വിധം
തിളക്കുന്ന വെള്ളത്തിലേക്ക്‌ ഉപ്പ് ,മഞ്ഞൾപൊടി എന്നിവ ചേർക്കുക .
ഇതിലേക്കു കോളിഫ്ലവർ ഇട്ട്‌ 2 മിനുട്ട് തിളപ്പിച്ചെടുക്കുക .
ഒരു ബൗളിൽ ബാക്കിയെല്ലാ ചേരുവകളും കുറച്ചു വെള്ളവും ചേർത്ത് മസാല ബാറ്റർ തയ്യാറാകുക .
ഇതിലേക്കു കോളിഫ്ലവറിട്ട് 10 മിനുട്ട് റസ്റ്റ് ചെയ്യാൻ വെക്കുക .ശേഷം ഫ്രൈ ചെയ്തെടുക്കുക.
അവസാനമായി കറിവേപ്പില പച്ചമുളക് എന്നിവ ഫ്രൈ ചെയ്തത് ചേർത്ത് അലങ്കരിക്കാം.