ഇഞ്ചി മിഠായി ഇങ്ങനെ ഉണ്ടാക്കാം
Feb 27, 2026, 18:20 IST
ചേരുവകൾ
ഇഞ്ചി പേസ്റ്റ് - 50 ഗ്രാം
ശർക്കര - 200 ഗ്രാം
കറുത്ത ഉപ്പ് - 1/4 ടീസ്പൂൺ
കുരുമുളക് - 1/4 ടീസ്പൂൺ
മഞ്ഞൾ - 1/4 ടീസ്പൂൺ
നെയ്യ് - 1/4 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
- ഇഞ്ചി നന്നായി അടിച്ചു പേസ്റ്റ് ആക്കുക
- ഇതിലേക്ക് ശർക്കര ചേർത്ത് മിക്സ് ചെയ്യുക. അടുപ്പത്ത് വെച്ച് ചെറിയ തീയിൽ ഇളക്കി കൊടുക്കുക
- കുരുമുളക്, മഞ്ഞൾ, കറുത്ത ഉപ്പ് എന്നിവ കൂടി ചേർത്ത് ഇളക്കുക.
- അവസാനമായി നെയ്യൊഴിച്ച് ഇളക്കുക.
- ഈ മിശ്രിതം ചൂടോടെ, ഒരു ബട്ടർ പേപ്പറിന് മുകളിലേക്ക് ഓരോ സ്പൂൺ വീതം വട്ടം വട്ടമായി ഒഴിക്കുക. തണുത്തു കഴിഞ്ഞാൽ ഇഞ്ചി മിഠായി റെഡി!