തയ്യാറാക്കാം നെയ് പായസം..

 

വേണ്ട ചേരുവകൾ...

പായസം റൈസ്- 1 കപ്പ്‌ 
വെള്ളം -6കപ്പ്‌ 
ശർക്കര -600 g
നെയ്യ് -1/2cup
കല്കണ്ടം -150g
തേങ്ങ കൊത്തു -ആവശ്യത്തിന് 
കശുവണ്ടി - 15 എണ്ണം 
ഉണക്കമുന്തിരി -15എണ്ണം 
ഏലക്ക പൊടി -1tsp
ചുക്ക് പൊടി -1tsp

തയ്യാറാക്കുന്ന വിധം...

പായസം അരി നന്നായി കഴുകി,6കപ്പ്‌ വെള്ളത്തിൽ വേവിച്ചു വറ്റിച്ചെടുക്കുക, ഇതിലേക്ക് ഉരുക്കി അരിച്ചു വെച്ചിരിക്കുന്ന ശർക്കര ചേർത്തു നന്നായി ഇളക്കി വറ്റിച്ചെടുക്കുക. ഇടയ്ക്കു കുറേശ്ശേ നെയ്യും ഒഴിച്ചു കൊടുക്കുക, പാത്രത്തിൽ നിന്നും വിട്ടു വരുന്നത് വരെയും നെയ്യും ചേർത്തു ഇളക്കുക, അവസാനം എടുത്തു വെച്ച കല്കണ്ടം ഇട്ടു കൊടുക്കുക, ശർക്കരയിൽ കിടന്നു അരി നന്നായി വറ്റി കഴിയുമ്പോൾ എലക്കപൊടിയും ചുക്ക് പൊടിയും, വറുത്തു വെച്ചിരിക്കുന്ന തേങ്ങാക്കൊത്തും, കശുവണ്ടിയും, ഉണക്കമുന്തിരിയും കുറച്ചു നെയ്യും ചേർത്തു ഇളക്കി അടുപ്പിൽ നിന്നും വാങ്ങാവുന്നുതു ആണ്.