മലബാറുകാരുടെ സ്വന്തം നെയ്‌ച്ചോര്‍

 

ചേരുവകള്‍:

ബസുമതി അരി 4 കപ്പ്

സവാള 2 എണ്ണം

കശുവണ്ടി 10 എണ്ണം

നെയ്യ് 3 ടീസ്പൂണ്‍

ഉണക്കമുന്തിരി 15 എണ്ണം

ഏലയ്ക്ക 4 എണ്ണം

ഗ്രാമ്പു 6 എണ്ണം

കറുവപ്പട്ട 1 കഷ്ണം

ഉപ്പ് ആവശ്യത്തിന്

വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

അരി കഴുകി 20 മിനിറ്റ് കുതിര്‍ത്തു വയ്ക്കണം.

സവാള അരിഞ്ഞു നെയ്യില്‍ വഴറ്റണം, അതിലേക്കു കശുവണ്ടി, മുന്തിരി, ഏലയ്ക്ക, ഗ്രാമ്പു, പട്ട എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി എടുക്കണം.

ശേഷം 6 കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കണം.

അതിലേക്കു അരി ഇടണം. ഒരു 5 മിനിറ്റ് തിളച്ച ശേഷം തീ കുറച്ചു പാത്രം നന്നായി മൂടി 20 മിനിറ്റ് വേവിക്കണം.