വെറും 15 മിനിറ്റിൽ തയ്യാറാക്കാം ഈ നെയ്യട
പഞ്ചസാര- 1 ടേബിൾ സ്പൂൺ
ഉപ്പ്- 1/4 ടീസ്പൂൺ
ഏലക്കപ്പൊടി- 1/2 ടീസ്പൂൺ
പഞ്ചസാര- 1 ടേബിൾ സ്പൂൺ
ഉപ്പ്- 1/4 ടീസ്പൂൺ
ഏലക്കപ്പൊടി- 1/2 ടീസ്പൂൺ
ചേരുവകൾ
മാവ് തയ്യാറാക്കാൻ
മൈദ- 3/4 കപ്പ്
പഞ്ചസാര- 1 ടേബിൾ സ്പൂൺ
ഉപ്പ്- 1/4 ടീസ്പൂൺ
ഏലക്കപ്പൊടി- 1/2 ടീസ്പൂൺ
പാൽ അല്ലെങ്കിൽ വെള്ളം- 1.5 കപ്പ്
മുട്ടക്കൂട്ടിന്
മുട്ട- 3 എണ്ണം
ഏലക്കപ്പൊടി- 3/4 ടീസ്പൂൺ
പഞ്ചസാര- 1/2 കപ്പ്
അണ്ടിപ്പരിപ്പ്
ഉണക്കമുന്തിരി
നെയ്യ്
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു പാത്രത്തിൽ മൈദ, പഞ്ചസാര, ഉപ്പ്, ഏലക്കപ്പൊടി എന്നിവ ചേർക്കാം. ഇതിലേക്ക് പാലോ അല്ലെങ്കിൽ വെള്ളമോ ഒഴിച്ച് കട്ടകളില്ലാതെ നന്നായി ഇളക്കി ദോശമാവിനെക്കാൾ അല്പം കൂടി അയഞ്ഞ പരുവത്തിൽ കലക്കി വെക്കാം.
മറ്റൊരു പാത്രത്തിൽ മുട്ടകൾ പൊട്ടിച്ചൊഴിച്ച് അതിലേക്ക് പഞ്ചസാരയും ഏലക്കപ്പൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കാം. ഒരു പാനിൽ അല്പം നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കുക. ശേഷം ഇതേ പാനിലേക്ക് അടിച്ചുവെച്ച മുട്ട മിശ്രിതം ഒഴിച്ച് ചെറിയ തരികളായി ചിക്കി എടുത്തു വെക്കാം.
ഇനി അട തയ്യാറാക്കാൻ ഒരു സ്റ്റീമർ അല്ലെങ്കിൽ ഇഡ്ഡലി പാത്രം അടുപ്പത്ത് വെക്കുക. ഒരു പ്ലേറ്റിലോ സ്റ്റീൽ പാത്രത്തിലോ അല്പം നെയ്യ് തടവിയ ശേഷം കലക്കി വെച്ച മാവിൽ നിന്ന് ഒരു തവി ഒഴിച്ച് പരത്താം. ഇത് 2 മിനിറ്റ് ആവിയിൽ വേവിക്കുക. വെന്തു വരുമ്പോൾ അതിനു മുകളിലായി തയ്യാറാക്കി വെച്ച മുട്ടക്കൂട്ട് വിതറുക. ശേഷം വീണ്ടും മാവ് ഒഴിച്ച് ഇതേപോലെ ആവർത്തിക്കാം. എല്ലാം കൂടി ഒന്ന് സെറ്റായി വരുമ്പോൾ ചൂടോടെ മുറിച്ച് വിളമ്പാം.