ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സ്മൂത്തി
Sep 10, 2026, 09:45 IST
ചേരുവകള്‍
ഒരു കപ്പ് വൈറ്റ് ഓട്‌സ്
രണ്ട് വാഴപ്പഴം
ഒന്നര കപ്പ് പാല്‍
മൂന്ന് ടീസ്പൂണ്‍ തേന്‍
രണ്ട് ടീസ്പൂണ്‍ പീനെട്ട് ബട്ടര്‍
തയ്യാറാക്കേണ്ട വിധം
വളരെ എളുപ്പത്തിൽ നമുക്ക് ഈ സ്മൂത്തി തയാറാക്കാവുന്നതേയുള്ളൂ. ആദ്യം മിക്‌സിയുടെ ജാറില്‍ വാഴപ്പഴം, ഓട്‌സ്, പീനെട്ട് ബട്ടര്‍, തേന്‍, പാല്‍ എന്നിവയിട്ട് നന്നായി അടിച്ചെടുക്കണം. ആവശ്യമെങ്കില്‍ ഐസും ചേര്‍ക്കാം. സ്മൂത്തി റെഡി. ഇതൊരു ഹെല്‍ത്തി ഡ്രിങ്കും കൂടിയാണ്.