നല്ല നാടൻ സ്റ്റൈലിൽ കോഴി വറുത്തെടുക്കാം
Dec 4, 2025, 18:05 IST
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ എല്ലോടു കൂടിയത് – അരക്കിലോ
മുളകുപൊടി – 1 1/2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടേബിൾ സ്പൂൺ
പെരുംജീരകം വെളുത്തുള്ളി അരച്ചത് – 1 ടേബിൾ സ്പൂൺ
നാരങ്ങ നീര് – 1/2 ടീസ്പൂൺ
മീറ്റ് മസാല – 3/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തൈര് – 1 ടേബിൾ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
കോഴി കക്ഷണങ്ങൾ കഴുകി മുകളിൽ പറഞ്ഞ ചേരുവകൾ പെരുംജീരകം വെളുത്തുള്ളി അരച്ചത്, മുളക്പൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഉപ്പ്, മീറ്റ് മസാല എന്നിവ ഒന്നൊന്നായി ചേർത്ത് അവസാനം തൈരും നാരങ്ങ നീരും ചേർത്ത് ഈ കോഴി കഷണം എല്ലാം 3 മണിക്കൂർ എങ്കിലും അരപ്പു പിടിക്കാൻ മാറ്റിവെക്കുക. ശേഷം ഒരു ചുവടു കട്ടിയുള്ള പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി കഴിഞ്ഞു മീഡിയം തീയിൽ വെച്ച് കോഴി കക്ഷണങ്ങൾ വറുത്തു എടുക്കുക.