ഇനി ഫ്രൂട്ട് സാലഡ് വാങ്ങാൻ കടയിൽ പോകേണ്ട , വീട്ടിലുണ്ടാക്കാം
ഴങ്ങള്‍ എല്ലാം മുറിച്ച് അതിലേക്ക് പാല്‍, പഞ്ചസാര, വാനില എസന്‍സ്, ഐസ്‌ക്രീം എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക
Aug 8, 2024, 16:30 IST
ചേരുവകള്‍
പഴങ്ങള്‍ – ആവശ്യത്തിന് ( ഇഷ്ടമുള്ള പഴങ്ങളെല്ലാം ഉപയോഗിക്കാം )
പഞ്ചസാര- 3 ടേബിള്‍ സ്പൂണ്‍
പാല്‍ – 5 ടേബിള്‍ സ്പൂണ്‍
വനില എസന്‍സ് – 1 ടീസ്പൂണ്‍
ഐസ്‌ക്രീം
തയ്യാറാക്കുന്ന വിധം
പഴങ്ങള്‍ എല്ലാം മുറിച്ച് അതിലേക്ക് പാല്‍, പഞ്ചസാര, വാനില എസന്‍സ്, ഐസ്‌ക്രീം എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക
മിക്‌സ് ചെയ്ത് സെറ്റ് ആവാന്‍ ഫ്രിജില്‍ 15 മിനിറ്റ് വയ്ക്കുക.
ആ സമയം കൊണ്ട് പൈനാപ്പിള്‍ ജ്യൂസ് അല്ലെങ്കില്‍ മാങ്ങാ ജ്യൂസ് തയാറാക്കി തണുക്കാന്‍ വയ്ക്കാം.
15 മിനിറ്റ് കഴിഞ്ഞാല്‍ ഒരു ഗ്ലാസില്‍ പഴങ്ങള്‍, ഐസ്‌ക്രീം, ജ്യൂസ് എന്നിങ്ങനെ ലെയര്‍ ആയി സെറ്റ് ചെയ്‌തെടുക്കുക.