വയര്‍ കുറയ്ക്കാന്‍ ഉത്തമം ഈ പഴം
ആപ്രിക്കോട്ടിലെ ഫൈറ്റോ ന്യൂട്രിയന്റുകളും കരോട്ടിനോയിഡുകളും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചര്‍മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യും. യുവത്വം തോന്നിക്കാനും തിളങ്ങുന്ന ചര്‍മവും സ്വന്തമാക്കാനും സഹായിക്കും.
പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യസംരംക്ഷണത്തിന് വളരെ നല്ലതാണ്. അത്തരത്തില്‍ കഴിച്ചിരിക്കേണ്ട പഴമാണ് ആപ്രിക്കോട്ട്. ശരീരത്തിന് മൊത്തത്തിലുള്ള ആരോഗ്യസംരംക്ഷണത്തിന് ഇത് ഗുണം ചെയ്യും.പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫൈബര്‍, ബീറ്റാ കരോട്ടിന്‍, പോളിഫെനോള്‍ തുടങ്ങിയ ഇവയില്‍ അടങ്ങിയിട്ടുണ്ട്.ആപ്രിക്കോട്ട് കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
ആപ്രിക്കോട്ടിലെ ഫൈറ്റോ ന്യൂട്രിയന്റുകളും കരോട്ടിനോയിഡുകളും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചര്‍മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യും. യുവത്വം തോന്നിക്കാനും തിളങ്ങുന്ന ചര്‍മവും സ്വന്തമാക്കാനും സഹായിക്കും.
ആപ്രിക്കോട്ടില്‍ കരോട്ടിനോയിഡുകളും വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രായവുമായി ബന്ധപ്പെട്ട കാഴ്ച പ്രശ്‌നങ്ങളെ ചെറുക്കാനും കണ്ണിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കരോട്ടിനോയിഡുകള്‍ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ഭക്ഷണമാണിത്. കലോറി കുറവുള്ള പഴമാണിത്. ഇലക്ട്രോലൈറ്റായ പൊട്ടാസ്യത്തിന്റെ ഉറവിടമാണ് ആപ്രിക്കോട്ട്. ഇതും ശരീരഭാരം കൂടുന്നത് തടയാനും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കും.
ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹനത്തെ മെച്ചപ്പെടുത്തും.കൂടാതെ മലബന്ധത്തെ പ്രതിരോധിക്കുകയും ചെയ്യും. ആപ്രിക്കോട്ടിലെ ആന്റിഓക്സിഡന്റുകള്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഗുണം ചെയ്യും.