നല്ല കിടിലന്‍ രുചിയില്‍ വറുത്തരച്ച ഉള്ളിത്തീയല്‍

    ചെറിയ ഉള്ളി – 1 കപ്പ്
    മുരിങ്ങക്കായ – 1എണ്ണം (ചെറുതാക്കി നെടുകെ മുറിച്ചത് )
    പച്ചമുളക് – 2 എണ്ണം
    ഉരുളക്കിഴങ്ങ്, ബീന്‍സ് – 1 കപ്പ് (ചെറുതാക്കി നുറുക്കിയത് )
    ചുവന്ന മുളക് – 4 എണ്ണം
    മല്ലി – 2 ടീസ്പൂണ്‍
    7.പുളി – 1 നെല്ലിക്ക വലിപ്പത്തില്‍
    നാളികേരം – 1/2 നാളികേരം ചിരകിയത്
    വെളിച്ചെണ്ണ – 3 ടീസ്പൂണ്‍
 

ചേരുവകള്‍ :

    ചെറിയ ഉള്ളി – 1 കപ്പ്
    മുരിങ്ങക്കായ – 1എണ്ണം (ചെറുതാക്കി നെടുകെ മുറിച്ചത് )
    പച്ചമുളക് – 2 എണ്ണം
    ഉരുളക്കിഴങ്ങ്, ബീന്‍സ് – 1 കപ്പ് (ചെറുതാക്കി നുറുക്കിയത് )
    ചുവന്ന മുളക് – 4 എണ്ണം
    മല്ലി – 2 ടീസ്പൂണ്‍
    7.പുളി – 1 നെല്ലിക്ക വലിപ്പത്തില്‍
    നാളികേരം – 1/2 നാളികേരം ചിരകിയത്
    വെളിച്ചെണ്ണ – 3 ടീസ്പൂണ്‍
    കറിവേപ്പില – 1 തണ്ട്
    കടുക് – 1/2 ടീസ്പൂണ്‍
    മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
    ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

പുളി കുറച്ചു വെള്ളത്തില്‍ ഇട്ട് വയ്ക്കുക.

മല്ലിയും ചുവന്ന മുളകും നന്നായി വറുത്തു മാറ്റുക.

നാളികേരം വെളിച്ചെണ്ണയില്‍ വറുത്തു മാറ്റുക.

വറുത്ത നാളികേരം മല്ലി, മുളക് എന്നിവ അരച്ചെടുക്കുക.

1 മുതല്‍ 4 വരെ ഉള്ള ചേരുവകള്‍ മഞ്ഞള്‍പ്പൊടിയും വെള്ളവും ഒഴിച്ചു വേവിക്കുക.

മുക്കാല്‍ വേവ് ആകുമ്പോള്‍ ഉപ്പും, പുളി വെള്ളവും ഒഴിച്ചു ഒന്ന് തിളപ്പിക്കുക.

അതിലേക്ക് അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക.

അതിലേക്ക കറിവേപ്പിലയും കടുകും ചുവന്ന മുളകും താളിച്ചു ഇടുക.