മിനിറ്റുകൾക്കുള്ളിൽ ഫ്രഷ് പനീർ
പാൽ തിളപ്പിക്കാൻ വയ്ക്കുമ്പോഴാണ് പലപ്പോഴും പിരിഞ്ഞു പോകാറുള്ളത്. ഇത് നിങ്ങൾ എന്താണ് ചെയ്യാറുള്ളത്. ചിലർ തൈരാക്കാൻ മാറ്റി വയ്ക്കും. എന്നാൽ കുറച്ചധികം ഉണ്ടെങ്കിൽ പകുതി കളയും.
1/6
പാൽ തിളപ്പിക്കാൻ വയ്ക്കുമ്പോഴാണ് പലപ്പോഴും പിരിഞ്ഞു പോകാറുള്ളത്. ഇത് നിങ്ങൾ എന്താണ് ചെയ്യാറുള്ളത്. ചിലർ തൈരാക്കാൻ മാറ്റി വയ്ക്കും. എന്നാൽ കുറച്ചധികം ഉണ്ടെങ്കിൽ പകുതി കളയും.
2/6
ഇനി പാൽ പിരിഞ്ഞു പോയാൽ മറ്റൊരു വഴി കൂടി ചിന്തിച്ചോളൂ. പനീർ തയ്യാറാക്കാൻ ഇതിലും നല്ലൊരു അവസരമില്ല. അതെങ്ങനെ എന്ന് പരിചയപ്പെടാം.
3/6
പിരിഞ്ഞു പോയ പാലിലേയ്ക്ക് മൂന്നോ നാലോ ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് അൽപ സമയം കൂടി മാറ്റി വയ്ക്കാം.
4/6
അരിപ്പ ഉപയോഗിച്ച് പാൽ നന്നായി അരിച്ചെടുക്കാം. ബാക്കിയായ കട്ടകൾ നേർത്ത കോട്ടൺ തുണിയിലേയ്ക്കു മാറ്റി പിഴിഞ്ഞ് വെള്ളം മുഴുവനായി കളഞ്ഞെടുക്കാം.
5/6
അതേ തുണി തന്നെ ഒരു കിഴിയുടെ മാതൃകയിൽ കെട്ടി ഒരു സ്റ്റീൽ പാത്രത്തിനു മുകളിൽ വയ്ക്കാം. മുകളിലായി ഭാരമുള്ള എന്തെങ്കിലും വസ്തു കൂടി വയ്ക്കുന്നത് നന്നായിരിക്കും.
6/6
ഒരു മണിക്കൂറിനു ശേഷം ഭാരം മാറ്റി തുണി അഴിച്ചെടുക്കാം. ഇപ്പോൾ പനീർ ഒട്ടും നനവില്ലാതെ തയ്യാറായിട്ടുണ്ട്. ഇനി അവ ആവശ്യാനുസരണം മുറിച്ചെടുത്താൽ മതി.