ഫ്രഷ് ഓറഞ്ച് ജ്യൂസ് വീട്ടിലുണ്ടാക്കാം
ഓറഞ്ച് ജ്യൂസ് തയാറാക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കുരുവാണ്. ജ്യൂസ് കയ്ക്കാന്‍ പ്രധാന കാരണം അതിലെ കുരുകളാണ്. മിക്‌സിയില്‍ അടിക്കുന്നതിന് മുമ്പ് അല്ലികളിലെ കുരു പൂര്‍ണ്ണമായും നീക്കം ചെയ്യണം. അതുപോലെ അല്ലികള്‍ക്ക് മുകളിലെ വെളുത്ത നാരുകളും പരമാവധി ചെത്തിക്കളയുന്നത് കയ്പ്പ് ഒഴിവാക്കാന്‍ സഹായിക്കും.

മിക്കവരും ചെയ്യുന്ന ഒരു തെറ്റാണിത്. മിക്‌സിയില്‍ ഇട്ട് ഒരുപാട് നേരം സ്പീഡില്‍ അടിച്ചാല്‍ കുരുവിന്റെയോ നാരുകളുടെയോ അംശം കലരാന്‍ സാധ്യതയുണ്ടെ എന്നത്. മിക്‌സിയിലെ 'പള്‍സ്' (Pulse) മോഡിലിട്ട് രണ്ട് മൂന്ന് തവണ മാത്രം കറക്കിയെടുത്താല്‍ മതി.
ജ്യൂസ് അടിക്കുമ്പോള്‍ സാധാരണ വെള്ളത്തിന് പകരം തണുത്ത വെള്ളമോ ഐസ് ക്യൂബ്‌സോ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ജ്യൂസിന്റെ ഫ്രഷ്‌നസ് നിലനിര്‍ത്താന്‍ സഹായിക്കും.
ജ്യൂസ് അടിച്ച ശേഷം അതിലേക്ക് ഒരു നുള്ള് ഉപ്പ് ചേര്‍ക്കുന്നത് ഓറഞ്ചിന്റെ സ്വാഭാവികമായ മധുരം വര്‍ധിപ്പിക്കാനും കയ്പ്പിന്റെ നേരിയ അംശം ഉണ്ടെങ്കില്‍ അത് ഇല്ലാതാക്കാനും സഹായിക്കുന്നതാണ്.
ഓറഞ്ച് ജ്യൂസ് അടിച്ചുവച്ച് അധികം സമയം കഴിയുന്നതിന് മുമ്പ് തന്നെ കുടിക്കാന്‍ ശ്രദ്ധിക്കുക. വായുസമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ ഓറഞ്ച് ജ്യൂസിലെ എന്‍സൈമുകള്‍ക്ക് മാറ്റം വരുകയും അത് സ്വാഭാവികമായി കയ്ക്കാന്‍ തുടങ്ങുകയും ചെയ്യും.