ഗോതമ്പുപൊടിയും പഞ്ചസാരയും ഉണ്ടോ? പിന്നിതുണ്ടാക്കാൻ നമ്മളെന്തിന് മടിക്കണം???

 

 

വളരെ കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണിപ്പലഹാരമൊന്ന് ട്രൈ ചെയ്തുനോക്കിയാലോ?
ഗോതമ്പുപൊടിയും പഞ്ചസാരയും ഒപ്പം വളരെ കുറഞ്ഞ ചേരുവകളും കൊണ്ട് വളരെ സ്വാദിഷ്ടമായി ഉണ്ടാക്കാവുന്ന പലഹാരം തയ്യാറാക്കാൻ വെറും 5 മിനിറ്റ് മതി. വരൂ.. നമുക്കിക്കൊന്ന് ശ്രമിച്ചുനോക്കാം.


ആവശ്യമായ ചേരുവകൾ

ഗോതമ്പു പൊടി- 1 കപ്പ്
തേങ്ങ ചിരകിയത്
പഞ്ചസാര- 3 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടി

തയ്യാറാക്കുന്ന വിധം

ഗോതമ്പുപൊടിയും തേങ്ങ ചിരകിയതും പഞ്ചസാരയും ഏലയ്ക്കയും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് തിളപ്പിച്ച വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴയ്ക്കുക. ചെറിയ ഉരുളകളാക്കുക. ചൂടായ എണ്ണയിലേക്കിട്ട് വറുത്തു കോരുക. കഴിച്ചു നോക്കൂ