വെണ്ടക്ക തൈരുമുളക് താളിച്ചത് ഉണ്ടാക്കിയാലോ ?

 

 

തൈരുകൊണ്ട് രുചികരമായ ഒരു വിഭവം, വ്യത്യസ്തമായ വെണ്ടക്ക തൈരുമുളക് താളിച്ചത് തയ്യാറാക്കിയാലോ

ചേരുവകള്‍

    വെണ്ടക്ക- 150 ഗ്രാം
    തൈര്- രണ്ട് കപ്പ്
    കടുക്- അരസ്പൂണ്‍
    ഉലുവ- കാല്‍ ടീസ്പൂണ്‍
    വറ്റല്‍മുളക്- മൂന്നെണ്ണം
    കറിവേപ്പില, ഉപ്പ്- ആവശ്യത്തിന്
    ചെറിയുള്ളി- ആറെണ്ണം
    ഇഞ്ചി- 10 ഗ്രാം
    വെളുത്തുള്ളി- രണ്ടെണ്ണം
    പച്ചമുളക്- രണ്ടെണ്ണം
    കൊണ്ടാട്ടമുളക്- മൂന്നെണ്ണം
    എണ്ണ- അരടീസ്പൂണ്‍
    തേങ്ങ- അരമുറി
    ജീരകം- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം നുറുക്കിയ വെണ്ടക്ക കുറച്ച് വെളിച്ചെണ്ണയില്‍ ചൂടാക്കി വേവിച്ചെടുക്കുക. ഒരു പാനില്‍ കടുക് പൊട്ടിച്ച് അതിലേക്ക് ഉലുവ ചേര്‍ത്ത ശേഷം ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ നുറുക്കിയതും വറ്റല്‍ മുളകും കൊണ്ടാട്ട മുളകും കറിവേപ്പിലയും ചേര്‍ക്കുക. ഇതിലേക്ക് തേങ്ങയും ജീരകവും അരച്ചത് കൂടി ചേര്‍ത്ത് വേവിക്കുക. പാകത്തിന് ഉപ്പ് ചേര്‍ക്കുക. ഇനി തൈര് ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്ന് ഇറക്കാം. ഇതിലേക്ക് വേവിച്ച വെണ്ടക്ക ചേര്‍ക്കാം.