മധുരം കിനിയുന്ന റോയൽ ക്രീമി ഡ്രൈ ഫ്രൂട്ട് ഷെയ്ക്ക്
Nov 30, 2025, 18:23 IST
അല്‍പം മധുരം നല്‍കാന്‍ റോയല്‍ ക്രീമി ഡ്രൈ ഫ്രൂട്ട് ഷെയ്ക്ക് തയ്യാറാക്കിയാലോ?
ചേരുവകള്‍
വാള്‍ നട്ട് -രണ്ട് ടേബിള്‍സ്പൂണ്‍
കിസ്മിസ് ചെറുതായരിഞ്ഞത് -രണ്ട് ടേബിള്‍സ്പൂണ്‍
പിസ്ത ചെറുതായരിഞ്ഞത് - രണ്ട് ടേബിള്‍സ്പൂണ്‍
ഡ്രൈ ആപ്രിക്കോട്ട് - രണ്ട് ടേബിള്‍സ്പൂണ്‍
ഈത്തപ്പഴം - 400 ഗ്രാം
അണ്ടിപ്പരിപ്പ്, ബദാം - 150 ഗ്രാം
തണുത്ത പാല്‍ - രണ്ട് കപ്പ്
തണുത്ത വെള്ളം - ഒരു കപ്പ്
ഫ്രഷ് ക്രീം - ആവശ്യമെങ്കില്‍
ഏലയ്ക്ക - ഒന്ന്
പഞ്ചസാര - രണ്ട് ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
എല്ലാ ഡ്രൈ ഫ്രൂട്ട്സും തിളച്ച വെള്ളത്തിലിട്ടെടുക്കുക. തണുത്തതിന് ശേഷം ബാക്കിയുള്ള എല്ലാ ചേരുവകളും ഒരുമിച്ച് ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ച് സെര്‍വ് ചെയ്യാം.