നല്ല നാടൻ അച്ചപ്പം വീട്ടിൽ തന്നെ തയ്യാറാക്കി നോക്കിയാലോ...
വേണ്ട ചേരുവകൾ...
അരിപൊടി (ഇടിയപ്പത്തിന്റെ പൊടി ) 2 കപ്പ്
മൈദ 2 സ്പൂൺ
എള്ള് 3 സ്പൂൺ
നെയ്യ് 2 സ്പൂൺ
എണ്ണ 1/2 ലിറ്റർ
പഞ്ചസാര 1 കപ്പ്
ഉപ്പ് ഒരു നുള്ള്
തേങ്ങാ പാൽ 2 കപ്പ്
തയ്യാറാക്കുന്ന വിധം...
മിക്സിയുടെ ജാറിൽ, അരിപൊടി, മൈദ, ഉപ്പ് എന്നിവ തേങ്ങാ പാൽ ഒഴിച്ച് നന്നായി അരച്ച് എടുക്കുക.
അരച്ച മാവ് ഒരു പാത്രത്തിൽ ഒഴിച്ച് അതിലേക്ക് നെയ്യ് ഒഴിച്ച് നന്നായി കലക്കി 10 മിനുട്ട് അടച്ചു വയ്ക്കുക.
ഒരു ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് അതിലേക്ക് അച്ചപ്പത്തിന്റെ അച്ച് മുക്കി വയ്ക്കുക. നന്നായി തിളച്ചു അച്ചും ചൂടായി കഴിയുമ്പോൾ അച്ച് മാവിൽ മുക്കി എണ്ണയിൽ വച്ചു അച്ചപ്പം തയ്യാറാക്കി എടുക്കാം.