നാൽപത് ക​ഴി​ഞ്ഞവർ ഈ ​അ​ഞ്ചു ഭ​ക്ഷ​ണം തീ​ര്‍​ച്ച​യാ​യും ഒ​ഴി​വാ​ക്ക​ണം 

മ​നു​ഷ്യ​ശ​രീ​ര​ത്തി​ല്‍ വാ​ര്‍​ധ​ക്യ​ത്തിന്‍റെ പ്ര​ധാ​ന മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​ത് 44-60 വ​യ​സി​നി​ട​യി​ലാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. നാ​ല്പ​തു പി​ന്നി​ടു​മ്പോ​ള്‍ സം​സ്‌​ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​ത് വാ​ര്‍​ധ​ക്യ​ത്തിന്‍റെ വേ​ഗ​ത കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്ന​ത്.

 

നാ​ല്പ​തു വ​യ​സു പി​ന്നി​ട്ട​വ​ര്‍ ആ​രോ​ഗ്യ​കാ​ര്യ​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍. പ്രാ​യ​മാ​കു​മ്പോ​ള്‍ ശ​രീ​ര​ത്തിന്‍റെ മെ​റ്റ​ബോ​ളി​സം മാ​റു​ന്ന​തി​നാ​ല്‍ ഭ​ക്ഷ​ണ​രീ​തി​യി​ല്‍ തീ​ര്‍​ച്ചാ​യും മാ​റ്റ​ങ്ങ​ള്‍ വ​രു​ത്ത​ണം.

മ​നു​ഷ്യ​ശ​രീ​ര​ത്തി​ല്‍ വാ​ര്‍​ധ​ക്യ​ത്തിന്‍റെ പ്ര​ധാ​ന മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​ത് 44-60 വ​യ​സി​നി​ട​യി​ലാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. നാ​ല്പ​തു പി​ന്നി​ടു​മ്പോ​ള്‍ സം​സ്‌​ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​ത് വാ​ര്‍​ധ​ക്യ​ത്തിന്‍റെ വേ​ഗ​ത കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്ന​ത്.

ഒ​ഴി​വാ​ക്കേ​ണ്ട അ​ഞ്ചു പ്ര​ധാ​ന ഭ​ക്ഷ​ണ​ങ്ങ​ള്‍

1. സം​സ്‌​ക​രി​ച്ച മാം​സം

ബേ​ക്ക​ണ്‍, സോ​സേ​ജ്, ഹോ​ട്ട് ഡോ​ഗ് തു​ട​ങ്ങി​യ​വ​യി​ല്‍ അ​മി​ത​മാ​യ സോ​ഡി​യ​വും സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റും അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ​യ്ക്ക് പ​ക​രം ചി​ക്ക​ന്‍, മ​ത്സ്യം (പ്ര​ത്യേ​കി​ച്ച് മ​ത്തി), ബീ​ഫ് എ​ന്നി​വ മി​ത​മാ​യ അ​ള​വി​ല്‍ ഉ​പ​യോ​ഗി​ക്കാം.

2. മ​ധു​ര​പാ​നീ​യ​ങ്ങ​ള്‍, മ​ദ്യം

സോ​ഡ​യും മ​ധു​ര​മു​ള്ള പാ​നീ​യ​ങ്ങ​ളും ഇ​ന്‍​സു​ലി​ന്‍ അ​ള​വ് വ​ര്‍​ധി​പ്പി​ക്കു​ക​യും വ​യ​റി​ന് ചു​റ്റും കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടാ​ന്‍ കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു. പ​ക​രം ഗ്രീ​ന്‍ ടീ, ​ബ്ലാ​ക്ക് കോ​ഫി ശീ​ല​മാ​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കും.

3. വ​റു​ത്ത ഭ​ക്ഷ​ണ​ങ്ങ​ള്‍

ഉ​യ​ര്‍​ന്ന ചൂ​ടി​ല്‍ വ​റു​ത്തെ​ടു​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ളി​ല്‍ അ​ക്രി​ലാ​മൈ​ഡ് എ​ന്ന വി​ഷാം​ശം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തു ശ​രീ​ര​ത്തി​ന്‍റെ വീ​ക്കം വ​ര്‍​ധി​പ്പി​ക്കു​ന്നു. എ​യ​ര്‍ ഫ്രൈ ​ചെ​യ്ത ഭ​ക്ഷ​ണ​ങ്ങ​ളോ ഒ​ലി​വ് ഓ​യി​ല്‍ ഉ​പ​യോ​ഗി​ച്ചു ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

4. ശു​ദ്ധീ​ക​രി​ച്ച കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റു​ക​ള്‍

ബ്ര​ഡ്, പേ​സ്ട്രി, ഇ​ന്‍​സ്റ്റന്‍റ് ഓ​ട്സ് എ​ന്നി​വ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് പെ​ട്ടെ​ന്ന് വ​ര്‍​ധി​പ്പി​ക്കു​ന്നു. ഇ​തി​നു​പ​ക​രം പ്രോ​സ​സ് ചെ​യ്യാ​ത്ത ഓ​ട്സ്, ക്വി​നോ​വ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തു ന​ല്ല​ത്.

5. സ്‌​നാ​ക്‌​സ്

ചി​പ്സ്, കു​ക്കീ​സ് തു​ട​ങ്ങി​യ​വ കു​ട​ലിന്‍റെ ആ​രോ​ഗ്യ​ത്തെ ന​ശി​പ്പി​ക്കു​ക​യും അ​കാ​ല വാ​ര്‍​​ക്യ​ത്തി​നു കാ​ര​ണ​വു​മാ​കും. ല​ഘു​ഭ​ക്ഷ​ണ​മാ​യി പ​ഴ​ങ്ങ​ള്‍, ന​ട്സ്, തൈ​ര് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​നു ഗു​ണ​പ്ര​ദ​മാ​ണ്.

  • പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും, ഇ​ത്ത​രം ഭ​ക്ഷ​ണ​ങ്ങ​ളു​ടെ അ​ള​വ് പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​ത് നാ​ല്പ​തു വ​യ​സി​നു ശേ​ഷ​മു​ള്ള ജീ​വി​തം ഊ​ര്‍​ജ​സ്വ​ല​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.