വളരെ ടേസ്റ്റി ആയ ഒരു ഫിഷ് വിഭവം തയ്യാറാക്കാം

 

ആവശ്യമായ ചേരുവകൾ

    കരിമീൻ - 1 എണ്ണം
    തേങ്ങാ പാൽ - ഒന്നാം പാൽ 11/2 കപ്പ്
    മഞ്ഞ പൊടി - അര ടീസ്പൂൺ
    മുളക് പൊടി - 1 ടീസ്പൂൺ
    കുരു മുളകുപൊടി - 1 ടീസ്പൂൺ
    ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1/2 ടിസ്പൂൺ
    ഉപ്പ് - പാകത്തിന്
    കറിവേപ്പില - ആവശ്യത്തിന്
    പച്ച മുളക് - 2 എണ്ണം
    വാഴയില (പൊള്ളിച്ചെടുക്കാൻ)

തയാറാക്കുന്ന വിധം:

നന്നായി കഴുകി വൃത്തിയാക്കിയ മീൻ വരയിട്ട് മഞ്ഞപൊടി, മുളകുപൊടി, ഉപ്പ് എന്നിവ തേച്ചു പിടിപ്പിച്ചു ജസ്റ്റ്‌ ഒന്ന് പൊരിച്ചെടുക്കുക. ശേഷം, മൺ ചട്ടി അടുപ്പിൽവെച്ച് അൽപം വെളിച്ചെണ്ണ ഒഴിച്ചു വാഴയില വെക്കുക. വീണ്ടും കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു മീൻ അതിൽ വെക്കുക. ശേഷം നേരത്തെ എടുത്തുവെച്ച തേങ്ങാപാൽ ഒഴിക്കുക.

അതിലേക്ക് കീറിവെച്ച പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കുരുമുളകുപൊടിയും കറിവേപ്പിലയും മീനിലെ ഉപ്പ് നോക്കിയിട്ട് പാകത്തിന് ഉപ്പും ചേർത്ത് നന്നായി അടച്ചുവെച്ച് 4, 5 മിനിട്ട് വേവിക്കുക. കറി കുറുകി വന്ന ശേഷം (വെന്ത ശേഷം) കറിവേപ്പില, സവാള ചെറുതായി അരിഞ്ഞത് (ആവശ്യമെങ്കിൽ) ചേർത്ത് സർവ് ചെയ്യാവുന്നതാണ്.