നാടൻ മൺചട്ടിയിലെ കുടംപുളിയിട്ട മീൻകറി; ചോടിനൊപ്പം ഒരു രക്ഷയുമില്ലാത്ത കോമ്പിനേഷൻ!

ചേരുവകൾ

    മീൻ – 500 ഗ്രാം (മത്തി, അയല, നെയ്മീൻ എന്നിവയിൽ ഏതെങ്കിലും)

    കുടംപുളി – 3–4 കഷണം

    ചെറിയ ഉള്ളി – 10–12 എണ്ണം

 

ചേരുവകൾ

    മീൻ – 500 ഗ്രാം (മത്തി, അയല, നെയ്മീൻ എന്നിവയിൽ ഏതെങ്കിലും)

    കുടംപുളി – 3–4 കഷണം

    ചെറിയ ഉള്ളി – 10–12 എണ്ണം

    ഇഞ്ചി – 1 ചെറിയ കഷണം

    വെളുത്തുള്ളി – 5–6 അല്ലി

    പച്ചമുളക് – 2 എണ്ണം

    കാശ്മീരി മുളകുപൊടി – 1½ ടേബിൾസ്പൂൺ

    മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    കറിവേപ്പില – 2 തണ്ട്

    വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

    വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    കുടംപുളി അല്പം വെള്ളത്തിൽ 10–15 മിനിറ്റ് കുതിർത്ത് വയ്ക്കുക.

    മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.

    തീ കുറച്ച് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. മസാല കരിയരുത്.

    കുടംപുളി കുതിർന്ന വെള്ളവും ആവശ്യത്തിന് സാധാരണ വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക.

    തിളച്ച ശേഷം മീൻ കഷ്ണങ്ങൾ ചേർക്കുക.

    മൂടിവെച്ച് 10–15 മിനിറ്റ് മീഡിയം തീയിൽ വേവിക്കുക. ഇടയ്ക്ക് ചട്ടി പതുക്കെ ചുറ്റിക്കൊടുക്കുക; സ്പൂൺ ഉപയോഗിച്ച് മീൻ ഇളക്കാതിരിക്കുക.

    അവസാനം കുറച്ച് കറിവേപ്പിലയും 1 ടീസ്പൂൺ വെളിച്ചെണ്ണയും മുകളിൽ ഒഴിച്ച് തീ ഓഫ് ചെയ്യുക.

    30 മിനിറ്റ്–1 മണിക്കൂർ വെച്ച ശേഷം കഴിച്ചാൽ രുചി കൂടുതൽ നന്നാകും