തേങ്ങ ഒട്ടും അരയ്ക്കാതെ ഒരു കിടിലന്‍ മീന്‍കറി

മീന്‍

മുളകുപൊടി -2 ടീസ്പൂണ്‍

മല്ലിപ്പൊടി – രണ്ട് ടേബിള്‍ സ്പൂണ്‍

 

ചേരുവകള്‍

മീന്‍

മുളകുപൊടി -2 ടീസ്പൂണ്‍

മല്ലിപ്പൊടി – രണ്ട് ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

ചെറിയ ഉള്ളി – 18 എണ്ണം

വെളുത്തുള്ളി – 8

ഇഞ്ചി – ചെറിയ 2 കഷണം

ഉലുവ – കാല്‍ ടീസ്പൂണ്‍

പെരുംജീരകം – കാല്‍ ടീസ്പൂണ്‍

വെളിച്ചെണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍

കറിവേപ്പില – കുറച്ച്

കടുക് – ഒരു ടീസ്പൂണ്‍

ഉണക്കമുളക് – രണ്ടെണ്ണം

പുളി – നെല്ലിക്ക വലുപ്പത്തില്‍

പച്ചമുളക് – രണ്ടെണ്ണം

ചെറിയ തക്കാളി – ഒന്ന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം കാല്‍ ടീസ്പൂണ്‍ ഉലുവയും കാല്‍ ടീസ്പൂണ്‍ പെരുംജീരകം ഇട്ട് ചെറുതായിട്ട് മൂപ്പിക്കുക.

ഇതിലേക്ക് 14 ചെറിയ ഉള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും അഞ്ചോ ആറോ വെളുത്തുള്ളിയും ഇട്ട് നന്നായി വഴറ്റുക ശേഷം രണ്ട് ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടിയും രണ്ട് ടീസ്പൂണ്‍ മുളകുപൊടിയും അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഇട്ട് ചെറിയ തീയില്‍ മൂപ്പിക്കുക.

ഇത് ചൂടാറുമ്പോള്‍ നല്ല പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കണം. ചെറിയൊരു നെല്ലിക്ക വലുപ്പത്തില്‍ പുളി വെള്ളത്തിലിട്ടു വയ്ക്കുക. ഒരു മണ്‍ചട്ടി എടുത്തതിന് ശേഷം നമ്മള്‍ അരച്ചുവച്ച മിശ്രിതം ഇതിലേക്ക് ഒഴിച്ച് കുറച്ച് വെള്ളം കൂടി ചേര്‍ക്കാം.

ഇതിന്റെ കൂടെ തന്നെ പച്ചമുളകും, തക്കാളി അരിഞ്ഞതും, പുളി വെള്ളവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാല്‍ ഉപ്പു നോക്കിയതിനുശേഷം മീന്‍ കഷണങ്ങള്‍ കൂടി ഇട്ടു കൊടുക്കാം. മീന്‍ നന്നായി വെന്തു കഴിഞ്ഞാല്‍ തീ ഓഫ് ചെയ്തു ഇറക്കി വയ്ക്കാം.

മറ്റൊരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം ഒരു ടീസ്പൂണ്‍ കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് രണ്ട് ഉണക്കമുളകും നേരത്തെ അരിഞ്ഞുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. നേരത്തെ തയാറാക്കി വച്ച കറിയിലേക്ക് ഒഴിക്കുക