മീൻ നല്ലതാണോ? തിരിച്ചറിയാം
മാർക്കറ്റിൽ നിന്ന് മീൻ വാങ്ങിക്കുമ്പോൾ നമ്മൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് പലർക്കും അറിയില്ല. നല്ല മീൻ ആണോ എന്ന് അറിയാൻ ഒരുപാട് മാർഗങ്ങൾ ഉണ്ട്. ഫോർമാലിൻ ഇട്ടതും, പഴകിയതുമായ മീൻ ആണോ എന്നും ഒരു പരിധി വരെ ഈ വഴികൾ ഉപയോഗിച്ചാൽ തിരിച്ചറിയാൻ സാധിക്കും.

കാഴ്ച, ഗന്ധം, സ്പർശം എന്നിവയിലൂടെയാണ് മീന്‍ നല്ലതാണോ എന്ന് മനസിലാക്കാൻ സാധിക്കും. ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ടത് മീനിന്റെ കണ്ണാണ്. നല്ല മത്സ്യമാണെങ്കിൽ തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണുകളായിരിക്കും. അടുത്തതായി മീനിനെ തൊടുമ്പോൾ കുഴിഞ്ഞ് പോകുന്നുണ്ടോ എന്ന് നോക്കണം. കുഴിഞ്ഞ് പോകുന്നുണ്ടെങ്കിൽ ഒരിക്കലും ആ മീൻ വാങ്ങരുത്. പഴകിയ മീൻ ആകാം.
വലിയ മത്സ്യം മുറിച്ച് വാങ്ങുമ്പോള്‍ ഉള്ളില്‍ നീലനിറത്തിലുള്ള തിളക്കം കണ്ടാല്‍ ഒരിക്കലും അവ വാങ്ങരുത്. രാസമാലിന്യങ്ങള്‍ കലര്‍ന്നതിന്റെ ലക്ഷണമാണെന്ന് മനസിലാക്കണം. പാചകം ചെയ്യുന്നതിനു മുമ്പായി മീനിന്‍റെ ആന്തരികാവയവങ്ങൾ നീക്കം ചെയ്യുമ്പോൾ നട്ടെല്ലിന്‍റെ ഭാഗത്തു നിന്നു വരുന്ന രക്തത്തിന് നിറവ്യത്യാസമുണ്ടെങ്കിൽ മീൻ പഴകിയതാണെന്ന് മനസിലാക്കാം.