നോമ്പ് തുറ ഹെൽത്തിയാക്കിയാലോ?
പകൽ മുഴുവൻ ഭക്ഷണം കഴിക്കാതെ ഇരുന്ന്, വൈകീട്ടാവുമ്പോൾ എന്തൊക്കെയാണ് കഴിക്കേണ്ടതെന്ന് ചിന്തിക്കുന്നവരാകും പലരും. പ്രത്യേകിച്ച് ഈ ചൂടുകാലത്ത് എന്തൊക്കെ ഭക്ഷണങ്ങൾ നിങ്ങൾക്ക് ഉൾപ്പെടുത്താം എന്തൊക്കെ മുൻകരുതലാണ് പാലിക്കേണ്ടതെന്നും നോക്കാം.
വീണ്ടുമൊരു നോമ്പ് കാലം വന്നെത്തിയിരിക്കുകയാണ്. നന്മയുടെയും വ്രതശുദ്ധിയുടെയും പുണ്യമാസത്തിൽ നീണ്ട ഒരുമാസക്കാലം ഉപവാസം എടുക്കുന്ന നിരവധി പേരുണ്ടാകും.
പകൽ മുഴുവൻ ഭക്ഷണം കഴിക്കാതെ ഇരുന്ന്, വൈകീട്ടാവുമ്പോൾ എന്തൊക്കെയാണ് കഴിക്കേണ്ടതെന്ന് ചിന്തിക്കുന്നവരാകും പലരും. പ്രത്യേകിച്ച് ഈ ചൂടുകാലത്ത് എന്തൊക്കെ ഭക്ഷണങ്ങൾ നിങ്ങൾക്ക് ഉൾപ്പെടുത്താം എന്തൊക്കെ മുൻകരുതലാണ് പാലിക്കേണ്ടതെന്നും നോക്കാം.
ആരോഗ്യകരമായ വിഭവങ്ങളാകണം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പഴങ്ങൾ തന്നെയാണ് നോമ്പ് മുറിക്കാൻ ഏറ്റവും ഉത്തമം. ഈന്തപ്പഴം, മുന്തിരി, മാമ്പഴം പോലുള്ള പഴങ്ങൾ ഇതിനായി തെരഞ്ഞെടുക്കാം. ഓറഞ്ച്, തണ്ണിമത്തൻ പോലുള്ള ജലാംശമുള്ള പഴങ്ങൾ കഴിക്കുന്നതും ആരോഗ്യത്തിന് മികച്ചതാണ്.
എണ്ണ പലഹാരങ്ങൾ കുറച്ച്, അതിനു പകരമായി പഴങ്ങൾ കഴിക്കാം. മിതമായ മധുരത്തിലുള്ള നാരങ്ങാ വെള്ളം, ഫ്രഷ് ജൂസ് എന്നിവയും ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇവ നിർജലീകരണം ഇല്ലാതാക്കും. ജങ്ക്, ടിൻ ഫുഡുകളും കാർബണേറ്റഡ് ഡ്രിങ്ക്സും ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് നല്ലത്.
ഉയർന്ന കലോറിയുടെ കലവറയായ ഈന്തപ്പഴമാണ് പണ്ട് മുതൽ തന്നെ പൊതുവിൽ നോമ്പ് മുറിക്കാൻ ഉപയോഗിക്കാറ്. ഈന്തപ്പഴത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും ഊർജം നിലനിർത്താനുമാകും. വൈറ്റമിൻ ഇൻഡെക്‌സും വർധിപ്പിക്കും.
പ്രോട്ടീൻ കലർന്ന ആഹാരങ്ങളും നിർബന്ധമായും ഭക്ഷണ രീതിയിൽ ഉൾപ്പെടുത്തണം. മത്സ്യം, മുട്ട, നട്‌സ്, അണ്ടിപ്പരിപ്പ്, കപ്പലണ്ടി എന്നിങ്ങനെ പ്രോട്ടീൻ റിച്ച് ആഹാരങ്ങൾ കഴിക്കാം. കൂടാതെ പ്രോ ബയോട്ടിക്കായ തൈര്, മോര്, യോഗർട്ട് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമാണ്. ഫാസ്റ്റിങ് അവസാനിപ്പിക്കുമ്പോൾ എണ്ണ പലഹാരം കഴിക്കുന്ന രീതി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.