ഇനി വീട്ടിൽ ഉണ്ടാക്കാം ഫലാഫൽ
ആവശ്യമുള്ള സാധനങ്ങൾ
വെള്ളക്കടല -6 കപ്പ് കുതിർത്തത് (6 മണിക്കൂർ)
ഉള്ളി - 1 വലുത്
മല്ലിയില - 1 പിടി
വെളുത്തുള്ളി - 6 അല്ലി
ജീരകപ്പൊടി - 1 ടീ സ്പൂൺ
മുളക്പൊടി - 1 ടീ സ്പൂൺ
കുരുമുളക് പൊടി - 1 ടീ സ്പൂൺ
ഉപ്പ് - 1 ടീ സ്പൂൺ
ബേക്കിങ് സോഡ - 1/2 ടീ സ്പൂൺ
bread crumbs - 2 ടേബ്ൾ സ്പൂൺ
സാലഡിന്: ചെറുതായി അരിഞ്ഞ ഒരു കപ്പ് കാബേജ്, ഒരു ഉള്ളി, ഒരു കുക്കുമ്പർ, ഒരു കാരറ്റ്, മയോനൈസ്-4 ടേബ്ൾസ്പൂൺ, ഉപ്പും കുരുമുളക് പൊടിയും ആവശ്യത്തിന്. റോൾ ചെയ്യാനാവശ്യമായ ബ്രഡ്-ചപ്പാത്തിയോ പൊറോട്ടയോ, കുബ്ബൂസോ ഏതെങ്കിലും
ഫലാഫൽ റോൾ ഉണ്ടാക്കാം
ആദ്യം മല്ലിയിലയും ഉള്ളിയും വെളുത്തുള്ളിയും മിക്സിയിൽനന്നായി അരച്ചെടുക്കുക. ഈ അരപ്പിലേക്ക് കുതിർത്ത കടല ഒട്ടും വെള്ളമില്ലാതെ ചേർക്കുക. ഒപ്പം ജീരകപ്പൊടി, ഉപ്പ്, മുളക്പൊടി, കുരുമുളക് പൊടി, ബേക്കിങ് സോഡ എന്നിവയും ചേർത്ത് അരക്കുക.
നന്നായി അരഞ്ഞ് പോവരുത്. ഇത് ഒരു പാത്രത്തിൽ മാറ്റി Bread crumbs ചേർത്ത് ഇളക്കി ഒരു മണിക്കൂർ ഫ്രിഡ്ജിൽ മൂടിവെക്കുക. ശേഷം ഇഷ്ടമുള്ള ആകൃതിയിൽ പൊരിച്ചെടുത്താൽ ഫലാഫിൽ റെഡിയായി.
ഇനി സാലഡിനായി ചെറുതായി അരിഞ്ഞുവെച്ച ഉള്ളിയും കാബേജും കുക്കുമ്പറും കാരറ്റും മയോണൈസും ചേർത്ത് ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്യുക. ഇനി ഏത് ബ്രഡ് ആണോ എടുക്കുന്നത് അതിൽ 2 സ്പൂൺ സാലഡ് ഇട്ടതിനുശേഷം മുകളിൽ 2 ഫലാഫിൽ ഉടച്ചിട്ട് സാൻഡ്‍വിച്ച് പേപ്പറിൽ റോൾ ചെയ്ത് കഴിക്കാം.