രുചിയിൽ കേമൻ, ഉണ്ടാക്കാൻ എളുപ്പം; ഇതാ ഒരു സ്പെഷ്യൽ ഐറ്റം 

ചേരുവകൾ
മുട്ട - നാല് എണ്ണം
വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ
സവാള-1

 

ചേരുവകൾ
മുട്ട - നാല് എണ്ണം
വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ
സവാള-1
വെളുത്തുള്ളി - രണ്ട് അല്ലി
കറിവേപ്പില - ഒരു തണ്ട്
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
ഗരംമസാലപ്പൊടി - അര ടീസ്പൂൺ
കുരുമുളകുപൊടി - അര ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെള്ളം - കാൽ കപ്പ്
തയാറാക്കുന്ന വിധം
മുട്ട പുഴുങ്ങി തോട് കളഞ്ഞ് നീളത്തിൽ വരയുക.
സവാളയും വെളുത്തുള്ളിയും മിക്സിയിൽ ഇട്ട് ചതച്ചെടുക്കുക.
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും ചതച്ചതും  കറിവേപ്പിലയും വഴറ്റുക.
സവാള ബ്രൗൺ നിറമായി എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ മുട്ട ചേർക്കുക.
തീ ചെറുതാക്കിയ ശേഷം മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
ആവശ്യത്തിന് ഉപ്പും, കാൽ കപ്പ് വെള്ളവും ചേർത്ത്  നന്നായി യോജിപ്പിക്കുക.
മുട്ടയിൽ മസാല പൊതിഞ്ഞിരിക്കുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യാം.  മുട്ട ഫ്രൈ വിഭവം