അഞ്ചു മിനിറ്റിൽ ഒരു ഈവനിംഗ് സ്നാക്സ് ...
ഉരുളക്കിഴങ്ങ് ബോണ്ട (Potato Bites)
ചേരുവകൾ:
ഉരുളക്കിഴങ്ങ് – 2 എണ്ണം
Jan 20, 2026, 16:20 IST
ഉരുളക്കിഴങ്ങ് ബോണ്ട (Potato Bites)
ചേരുവകൾ:
ഉരുളക്കിഴങ്ങ് – 2 എണ്ണം
മൈദ/റവ – 2 ടേബിൾസ്പൂൺ
ഉപ്പ്, എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഉരുളക്കിഴങ്ങു പുഴുങ്ങിയ ശേഷം അതിന്റെ തൊലി ഉരിച്ചു കളയുക. നന്നായി മാഷ് ചെയ്യുക. അതിലേക്ക് മൈദയോ റവയോ ചേർത്ത് ഉപ്പും ചേർത്ത് കുഴച്ചെടുക്കുക.
ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക. ടൊമാറ്റോ സോസ് കൂട്ടി ചൂടോടെ കഴിക്കാം. ഈ പൊട്ടറ്റോ ഫ്രൈ കൂടുതൽ രുചികരമാക്കാൻ ചുമന്നുള്ളിയും ഇഞ്ചിയും പച്ചമുളകും മല്ലിയിലയും ചെറുതായ് അരിഞ്ഞു ചേർത്തു കുഴച്ചു ഉരുളകളാക്കി വറുത്തെടുത്താൽ മതി.