എറോംബ ; പച്ചക്കറികളും മുളകും ചേർന്ന മണിപ്പൂരിന്റെ തനത് രുചി
ചേരുവകൾ: ഉരുളക്കിഴങ്ങ് 2 എണ്ണം, ചേന 100 ഗ്രാം, പച്ചമുളക് 5 എണ്ണം, ഉണക്കമീൻ 30 ഗ്രാം, ഉപ്പ് ആവശ്യത്തിന്, മല്ലിയില അല്പം.
Nov 1, 2026, 09:05 IST
ചേരുവകൾ: ഉരുളക്കിഴങ്ങ് 2 എണ്ണം, ചേന 100 ഗ്രാം, പച്ചമുളക് 5 എണ്ണം, ഉണക്കമീൻ 30 ഗ്രാം, ഉപ്പ് ആവശ്യത്തിന്, മല്ലിയില അല്പം.
തയ്യാറാക്കുന്ന വിധം: ഉരുളക്കിഴങ്ങും ചേനയും നന്നായി കഴുകി ചെറിയ കഷണങ്ങളാക്കി വേവിക്കുക. ഉണക്കമീൻ വൃത്തിയാക്കി ചെറുതായി ചുട്ടെടുക്കാം. പച്ചമുളക് അല്പം ചൂടാക്കി വേവിച്ച പച്ചക്കറികളോടൊപ്പം ചേർക്കുക. ഇതിലേക്ക് ഉണക്കമീനും ഉപ്പും ചേർത്ത് എല്ലാം നന്നായി ഉടച്ചെടുക്കണം. പരമ്പരാഗതമായി പച്ചക്കറികളും മുളകും മീനും ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം ചോറിനൊപ്പം വിളമ്പാം.