മലബാറിന്റെ സ്വന്തം ഇറച്ചി പിടി 

ആവശ്യമായ ചേരുവകൾ
1. ഇറച്ചി കറിക്ക്:
ഇറച്ചി (ബീഫ് / മട്ടൺ) – 1 കിലോ (ചെറുതായി മുറിച്ചു കഴുകി വാർന്നത്)
സവാള – 3 എണ്ണം (അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ

 

ആവശ്യമായ ചേരുവകൾ
1. ഇറച്ചി കറിക്ക്:
ഇറച്ചി (ബീഫ് / മട്ടൺ) – 1 കിലോ (ചെറുതായി മുറിച്ചു കഴുകി വാർന്നത്)
സവാള – 3 എണ്ണം (അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
പച്ചമുളക് – 3 എണ്ണം
തക്കാളി – 2 എണ്ണം (വലുത്, അരിഞ്ഞത്)
മുളകുപൊടി – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – ആവശ്യത്തിന്
മല്ലിപ്പൊടി – ആവശ്യത്തിന്
കുരുമുളക് പൊടി – ആവശ്യത്തിന്
ഗരം മസാല പൊടി – ആവശ്യത്തിന്
തേങ്ങാപ്പാൽ – ആവശ്യത്തിന്
വറുത്തരച്ച തേങ്ങ – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
പുളി പിഴിഞ്ഞത് – അല്പം (ആവശ്യമെങ്കിൽ മാത്രം)
ഉപ്പ് – പാകത്തിന്
എണ്ണ – ആവശ്യത്തിന്
2. പിടി തയ്യാറാക്കാൻ:
പച്ചരി – 1/2 ഗ്ലാസ് (കുതിർത്തു വെച്ചത്)
പത്തിരിപ്പൊടി (പുഴുങ്ങലരി പൊടി) – ആവശ്യത്തിന് (മാവ് ടൈറ്റാക്കി കുഴച്ചെടുക്കാൻ)
തേങ്ങ ചിരകിയത് – കുറച്ച്
സവാള – 1 ചെറിയ കഷ്ണം
പെരുംജീരകം – കുറച്ച്
ഉപ്പ് – പാകത്തിന്
വെള്ളം – അരയ്ക്കാനും കുഴയ്ക്കാനും ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇറച്ചി വേവിക്കലും മസാലയും: ഒരു പാനിൽ കുറച്ച് എണ്ണ ചൂടാക്കി അരിഞ്ഞു വെച്ച 3 സവാള വഴറ്റുക. ഇതിലേക്ക് 1 ടേബിൾ സ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, 3 പച്ചമുളക്, 2 വലിയ തക്കാളി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, ഗരം മസാല പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് കഴുകി വെച്ച ഇറച്ചി ചേർത്ത് നന്നായി ഇളക്കി വേവിക്കുക.
തേങ്ങാപ്പാലും വറുത്തരച്ച തേങ്ങയും: ഇറച്ചി വെന്തു വരുമ്പോൾ നല്ല തേങ്ങാപ്പാലും വറുത്തരച്ച തേങ്ങയും ചേർത്ത് കറി തിളപ്പിക്കുക. (ആവശ്യമെങ്കിൽ അല്പം പുളി പിഴിഞ്ഞത് ചേർക്കാം). ഇതിലേക്ക് കറിവേപ്പിലയും മല്ലിയിലയും കൂടി ചേർക്കുക.
പിടി മാവ് തയ്യാറാക്കൽ: കുതിർത്തു വെച്ച 1/2 ഗ്ലാസ് പച്ചരിയിലേക്ക് കുറച്ച് തേങ്ങ ചിരകിയതും, ഒരു കഷ്ണം സവാളയും, പെരുംജീരകവും, പാകത്തിന് ഉപ്പും ചേർത്ത് ലൂസായി നന്നായി അരച്ചെടുക്കുക. ഈ അരപ്പിലേക്ക് പുഴുങ്ങലരിയുടെ പത്തിരിപ്പൊടി ചേർത്ത്, ഉരുളയാക്കാൻ പാകത്തിന് ടൈറ്റായി കുഴച്ചെടുക്കുക.
പിടി വേവിക്കൽ: കുഴച്ചു വെച്ച മാവിൽ നിന്ന് ചെറിയ ഉരുളകളാക്കി പിടി പോലെ രൂപപ്പെടുത്തി ആവിയിൽ വേവിച്ചെടുക്കുക.
കറിയിൽ ചേർത്ത് വറ്റിക്കൽ: ആവിയിൽ വേവിച്ച പിടി തിളച്ചുകൊണ്ടിരിക്കുന്ന ഇറച്ചി കറിയിൽ ഇട്ട് നന്നായി തിളപ്പിക്കുക. കറി നല്ലതുപോലെ വറ്റി പിടിയിൽ മസാല പിടിച്ചു വരുമ്പോൾ തീ ഓഫ് ചെയ്യാം.
അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ ഇറച്ചി പിടി തയ്യാർ! ചൂടോടെ വിളമ്പാം.