ഇതാ മലബാറിന്റെ സ്വന്തം ഇറച്ചി ചോറ്

ആവശ്യമായ സാധനങ്ങൾ
ജീരകശാല അരി / ബാസ്മതി അരി – 2 കപ്പ്
ഇറച്ചി (ബീഫ്/മട്ടൺ) – 500 ഗ്രാം
സവാള – 3 എണ്ണം (നീളത്തിൽ അരിഞ്ഞത്)

 

ആവശ്യമായ സാധനങ്ങൾ
ജീരകശാല അരി / ബാസ്മതി അരി – 2 കപ്പ്
ഇറച്ചി (ബീഫ്/മട്ടൺ) – 500 ഗ്രാം
സവാള – 3 എണ്ണം (നീളത്തിൽ അരിഞ്ഞത്)
തക്കാളി – 2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ
പച്ചമുളക് – 3–4 എണ്ണം
മല്ലിയില – കുറച്ച്
പുതിനയില – കുറച്ച്
തൈര് – ½ കപ്പ്
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ

മസാലകൾ

മുളകുപൊടി – 1½ ടീസ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

മുഴുവൻ മസാല

കറുവപ്പട്ട – 2 കഷണം
ഗ്രാമ്പൂ – 4 എണ്ണം
ഏലക്ക – 3 എണ്ണം
ബേ ലീഫ് – 1 എണ്ണം
നെയ്യ്/എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇറച്ചി കഴുകി മഞ്ഞൾപ്പൊടി, ഉപ്പ്, അല്പം മുളകുപൊടി ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക.
ഒരു പാത്രത്തിൽ നെയ്യ്/എണ്ണ ചൂടാക്കി മുഴുവൻ മസാലകൾ ചേർത്ത് വഴറ്റുക.
സവാള ചേർത്ത് ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റുക.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചേർത്ത് വഴറ്റുക.
തക്കാളി ചേർത്ത് നന്നായി ഉടയുമ്പോൾ പൊടിമസാലകൾ ചേർക്കുക.
വേവിച്ച ഇറച്ചിയും അതിന്റെ ചാറും ചേർത്ത് തൈര്, പുതിന, മല്ലിയില എന്നിവ ചേർക്കുക.
കഴുകിയ അരി ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് മൂടിവച്ച് വേവിക്കുക.
അരി വെന്ത ശേഷം നാരങ്ങാനീര് ചേർത്ത് ഒന്ന് ഇളക്കുക.