കുട്ടികളുടെ പ്രിയ്യപ്പെട്ട സ്നാക്ക് റെസിപ്പി ഇതാ
Jul 31, 2024, 11:45 IST
ചേരുവകൾ
ഈത്തപ്പഴം: 20 എണ്ണം
ബദാം നുറുക്കിയത്: 10 എണ്ണം
തേങ്ങ ചിരവിയത്: അരക്കപ്പ്
മൈദ: ഒരു കപ്പ്
ഉപ്പ്: ആവശ്യത്തിന്
വെള്ളം: ആവശ്യത്തിന്
എണ്ണ വറുക്കാൻ: ആവശ്യമുള്ളത്
തയാറാക്കുന്ന വിധം
ഈത്തപ്പഴം കുരുകളഞ്ഞ് മിക്സിയിൽ ചെറുതായി ക്രഷ് ചെയ്തെടുക്കുക. അതിലേക്ക് ബദാമും തേങ്ങയും ചേർത്ത് നന്നായി കുഴച്ച് നെല്ലിക്ക വലുപ്പത്തിൽ ഉരുളകളാക്കി എടുക്കുക. മൈദ ഒരു നുള്ള് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് അധികം ലൂസാവാതെ ബാറ്റർ തയാറാക്കുക. ഓരോ ഈത്തപ്പഴ ഉരുളകളും ഈ ബാറ്ററിൽ മുക്കി എണ്ണയിലിട്ടു വറുത്തു കോരുക. രുചികരമായ ഈത്തപ്പഴംപൊരി റെഡി.