അടിപൊളി എള്ളുണ്ട ഉണ്ടാക്കിയാലോ ?

 

വേണ്ട ചേരുവകള്‍

എള്ള് – 1 കപ്പ്
ശര്‍ക്കര – 1 കപ്പ്
ഏലയ്ക്ക പൊടിച്ചത് – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം എള്ള് ഒരു പാനില്‍ ഇട്ട് വറുത്ത് വയ്ക്കുക. ശേഷം, ശര്‍ക്കര പാനിയാക്കി അരിച്ച് വയ്ക്കുക. പാന്‍ അടുപ്പത്ത് വെച്ച് പാനി ഒഴിച്ച് ചൂടാക്കി കുറുകാന്‍ തുടങ്ങുമ്പോള്‍ എള്ളും ഏലയ്ക്കപ്പൊടിയും ചേര്‍ത്ത് ഇളക്കുക.

നന്നായി തുടരെ ഇളക്കി കുറുകിക്കഴിഞ്ഞ് തീ ഓഫ് ചെയ്യാം. ഉറച്ച് കട്ടിയാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 2 സ്പൂണ്‍ നെയ്യ് കൂടി ഇഷ്ടമുള്ളവര്‍ക്ക് ചേര്‍ക്കാവുന്നതാണ്. ചെറിയ ചൂടില്‍ തന്നെ ഉരുളകളാക്കി എടുക്കുക. തണുത്ത ശേഷം കഴിക്കുക.