കുറഞ്ഞ സമയം, കുറച്ച് ചേരുവ; തയ്യാറാക്കാം കിടിലൻ വിഭവം

 

  ആവശ്യമായ സാധനങ്ങൾ

എള്ള് - 1 ഗ്ലാസ്സ്

അവൽ (മട്ട) - 2 ഗ്ലാസ്സ്

ജീരകം - 4 സ്പൂൺ

നിലക്കടല - 2 ഗ്ലാസ്സ്

ശർക്കര - 1/2 കിലോ

തേങ്ങ - 1/2 കപ്പ്

നെയ്യ് - ആവശ്യത്തിന്

ചുക്ക് പൊടി - ആവശ്യത്തിന്

ഏലക്ക - ആവശ്യത്തിന്

തയാറാക്കുന്ന വിധം

എള്ള് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഉണക്കി വറുത്ത് മാറ്റിവെക്കണം. ശേഷം അവൽ നല്ലതുപോലെ വറുത്തെടുക്കുക. അടുത്തതായി ജീരകവും ഇതുപോലെ തന്നെ വറുത്തുമാറ്റിവെക്കുക. നിലക്കടല വറുത്ത് തോല് കളഞ്ഞ് എടുക്കുക. ശേഷം പാനിൽ അൽപ്പം നെയ്യൊഴിച്ച് വീണ്ടും വറുക്കുക. നിലക്കടല ചൂടായി വരുമ്പോൾ ഇതിലേക്ക് ഒന്നര കപ്പ് തേങ്ങ ചേർക്കേണം. ശേഷം എടുത്തുവെച്ച ശർക്കര ഉരുക്കി ഇതിലേക്ക് ചേർക്കുക. നേരത്തെ വറുത്തുവെച്ച എളള് ഇതിലേക്ക് ചേർത്ത് ഇളക്കുക.

വറുത്ത് മാറ്റിവെച്ച അവിൽ കൈകൊണ്ട് ചെറുതായി പൊടിച്ച് ഇതിലേക്ക് ചേർക്കാം. ശേഷം അൽപ്പം ചുക്ക് പൊടി, അൽപ്പം ഏലക്ക പൊടിച്ചത്, വറുത്തുവെച്ച ജീരകം പൊടിച്ചതും ചേർത്ത് യോജിപ്പിക്കാം. ചൂട് ശമിച്ചശേഷം ഇഷ്ടപ്പെട്ട ആകൃതിയിലോ പരുവത്തിലോ വിളമ്പാം. രുചികരവും ആരോഗ്യപ്രദവുമായ  വിഭവം തയാർ.