തണുപ്പും മധുരവും നിറഞ്ഞ സോഫ്റ്റ് ഡെസേർട്ട്

ആവശ്യമായ ചേരുവകൾ
ഇളനീർ വെള്ളം – 2 കപ്പ്
ഇളനീർ കാമ്പ് – 1 കപ്പ് (ചെറിയ കഷണങ്ങൾ)
പാൽ – 1 കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – ½ കപ്പ്

 

ആവശ്യമായ ചേരുവകൾ
ഇളനീർ വെള്ളം – 2 കപ്പ്
ഇളനീർ കാമ്പ് – 1 കപ്പ് (ചെറിയ കഷണങ്ങൾ)
പാൽ – 1 കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – ½ കപ്പ്
ഫ്രഷ് ക്രീം – ½ കപ്പ്
ജെലാറ്റിൻ – 1 ടേബിൾസ്പൂൺ
(അല്ലെങ്കിൽ അഗർ അഗർ 2 ടീസ്പൂൺ)
പഞ്ചസാര – ആവശ്യത്തിന് (ഐച്ഛികം)
വാനില എസൻസ് – ½ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ജെലാറ്റിൻ 3 ടേബിൾസ്പൂൺ തണുത്ത വെള്ളത്തിൽ 5 മിനിറ്റ് കുതിർക്കുക.
അല്പം ചൂടാക്കി ജെലാറ്റിൻ പൂർണ്ണമായി ഉരുക്കുക.
ഒരു ബൗളിൽ പാൽ, കണ്ടൻസ്ഡ് മിൽക്ക്, ഫ്രഷ് ക്രീം എന്നിവ ചേർത്ത് നന്നായി ഇളക്കുക.
അതിലേക്ക് ഇളനീർ വെള്ളവും ഉരുക്കിയ ജെലാറ്റിനും ചേർത്ത് മിക്സ് ചെയ്യുക.
ഇളനീർ കാമ്പ് ചേർത്ത് ഇളക്കുക.
ഒരു പുഡ്ഡിങ് ട്രേയിലോ കപ്പുകളിലോ ഒഴിച്ച് 4–5 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക.
തണുത്ത ശേഷം മുകളിൽ ഇളനീർ കഷണങ്ങൾ വെച്ച് വിളമ്പാം.ഇളനീർ പുഡ്ഡിങ് റെ‍ഡി.