രണ്ട് മുട്ട മതി, ടേസ്റ്റി സ്നാക്ക് റെസിപ്പി ഇതാ…

പുഴുങ്ങിയ മുട്ട – 2 എണ്ണം (ആവശ്യത്തിനനുസരിച്ച് എണ്ണം കൂട്ടാം)
മൈദ: 3 ടേബിൾ സ്പൂൺ
സവാള : 1 (ചെറുതായി അരിഞ്ഞത്)
ഇഞ്ചി: ഒരു ചെറിയ കഷ്ണം (പൊടിയായി അരിഞ്ഞത്)
മുളകുപൊടി: 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി: കാൽ ടീസ്പൂൺ
 

ആവശ്യമായ ചേരുവകൾ

പുഴുങ്ങിയ മുട്ട – 2 എണ്ണം (ആവശ്യത്തിനനുസരിച്ച് എണ്ണം കൂട്ടാം)
മൈദ: 3 ടേബിൾ സ്പൂൺ
സവാള : 1 (ചെറുതായി അരിഞ്ഞത്)
ഇഞ്ചി: ഒരു ചെറിയ കഷ്ണം (പൊടിയായി അരിഞ്ഞത്)
മുളകുപൊടി: 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി: കാൽ ടീസ്പൂൺ
ഗരം മസാല: 1 ടീസ്പൂൺ
കുരുമുളകുപൊടി: അര ടീസ്പൂൺ
മല്ലിയില: ആവശ്യത്തിന്
ബ്രെഡ് ക്രംസ്: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്
എണ്ണ: വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിലേക്ക് പൊടിയായി അരിഞ്ഞ സവാളയും ഇഞ്ചിയും മല്ലിയിലയും ചേർക്കുക. ഇനി പൊടികൾ ഓരോന്നായി ചേർക്കണം. മഞ്ഞൾപ്പൊടി, ഗരം മസാല, മുളകുപൊടി, കുരുമുളകുപൊടി ഒപ്പം ആവശ്യത്തിന് ഉപ്പും ചേർക്കാം. ഇവയെല്ലാം കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കണം.

ശേഷം പുഴുങ്ങിയ മുട്ടകൾ നന്നായി ഗ്രേറ്റ് ചെയ്ത് ഈ മിക്സിലേക്ക് ചേർക്കാം. ഇനി 2 ടേബിൾ സ്പൂൺ മൈദ കൂടി ചേർക്കണം. മിക്സ് പൊടിഞ്ഞു പോകാതിരിക്കാനും ഷേപ്പ് ചെയ്തെടുക്കാനുമാണ് മൈദ ചേർക്കുന്നത്. എല്ലാംകൂടി നന്നായി കുഴച്ചെടുക്കണം. ഇനി ഷേപ്പ് ചെയ്തെടുക്കാം. ഇതിനായി കൈയിൽ അല്പം എണ്ണയോ വെള്ളമോ തടവി ബോൾസായോ കട്ലറ്റ് രൂപത്തിലോ പരത്തിയെടുക്കാം.

കോട്ടിങ്ങിനായി അര കപ്പ് മൈദയിൽ ഉപ്പും വെള്ളവും ചേർത്ത് കട്ടകളില്ലാതെ മിക്സ് ചെയ്യണം. ഈ കൂട്ട് അധികം ലൂസാകാനും കട്ടിയാകാനും പാടില്ല. ഷേപ്പാക്കിയ ഓരോ സ്നാക്സും മൈദ മിക്സിൽ മുക്കിയ ശേഷം ബ്രെഡ് ക്രംസിലും കോട്ട് ചെയ്ത് വറുത്തെടുക്കാം. ചൂടായ എണ്ണയിൽ മീഡിയം ഫ്ലെയിമിലാണ് വറുത്തെടുക്കേണ്ടത്.