ബ്രേക്ക്ഫാസ്റ്റിനോ ഡിന്നറിനോ എന്ത് ഉണ്ടാക്കുമെന്ന് ടെൻഷൻ വേണ്ട; ഇതാ ഒരു പെർഫെക്റ്റ് മുട്ടസുർക്ക

ചേരുവകൾ

    മുട്ട – 4 എണ്ണം

    സവാള – 2 എണ്ണം, ചെറുതായി അരിഞ്ഞത്

    പച്ചമുളക് – 2 എണ്ണം

    ഇഞ്ചി – 1 ചെറിയ കഷണം

 

ചേരുവകൾ

    മുട്ട – 4 എണ്ണം

    സവാള – 2 എണ്ണം, ചെറുതായി അരിഞ്ഞത്

    പച്ചമുളക് – 2 എണ്ണം

    ഇഞ്ചി – 1 ചെറിയ കഷണം

    വെളുത്തുള്ളി – 3 അല്ലി

    മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

    മുളകുപൊടി – ½ ടീസ്പൂൺ

    കുരുമുളകുപൊടി – ½ ടീസ്പൂൺ

    ഗരം മസാല – ¼ ടീസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

    കറിവേപ്പില – 1 തണ്ട്

തയ്യാറാക്കുന്ന വിധം

    മുട്ട പുഴുങ്ങി തൊലി കളഞ്ഞ് രണ്ടായി മുറിക്കുക.

    പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ വഴറ്റുക.

    സവാള നന്നായി വഴന്നാൽ മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് ചെറുതീയിൽ ഇളക്കുക.

    2–3 ടേബിൾസ്പൂൺ വെള്ളം ചേർത്ത് മസാല നന്നായി കുഴമ്പുപോലെ ആക്കുക.

    പുഴുങ്ങിയ മുട്ട ചേർത്ത് മസാല നന്നായി പൊതിയുന്ന രീതിയിൽ ഇളക്കുക.

    2 മിനിറ്റ് ചെറുതീയിൽ വെച്ച് തീ ഓഫ് ചെയ്യുക.