മിനിറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാം മുട്ടകൊണ്ടൊരു സാന്‍ഡ് വിച്ച്

 

ആവശ്യമായ ചേരുവകള്‍

പുഴുങ്ങിയ മുട്ട – 2 എണ്ണം
മയണൈസ് -3 അല്ലെങ്കില്‍ 4 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ബ്രഡ് – 2 സ്ലൈസ്
ബട്ടര്‍ – ആവശ്യത്തിന്

കുരുമുളക് പൊടി -നാല് അല്ലെങ്കില്‍ 5 ടീസ്പൂണ്‍
ആദ്യം പുഴുങ്ങിയ മുട്ട നന്നായി ഉടച്ച് വെക്കുക. അതിന് ശേഷം മയണൈസും കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യണം. ഇനി ബ്രെഡ് എടുത്ത് ഒരു വശത്ത് ബട്ടര്‍ പുരട്ടുക. ഇരു ബ്രെഡിലും ബട്ടര്‍ പുരട്ടിയതിനു ശേഷം തയ്യാറാക്കിയിരിക്കുന്ന മിശ്രിതം ഇടയില്‍ ഫില്‍ ചെയ്യുക. അതിനു ശേഷം ബ്രഡ് ആവശ്യാനുസരണം മുറിച്ച് കഴിക്കാം.