രാവിലെ കഴിക്കാൻ പോഷകസമൃദ്ധമായ വിഭവം തിരയുകയാണോ? മുട്ടയും പച്ചക്കറികളും ചേർത്ത ഈ സാലഡ് പരീക്ഷിക്കൂ
ആവശ്യമായ ചേരുവകൾ
4 വലിയ പുഴുങ്ങിയ മുട്ട
1/2 കപ്പ് സോർ ക്രീം അല്ലെങ്കിൽ ഗ്രീക്ക് യോഗട്ട് (ഗ്രീക്ക് യോഗട്ട് കൂടുതൽ പ്രോട്ടീൻ നൽകുന്നു)
2 ടീസ്പൂൺ ഡിജോൺ മസ്റ്റാർഡ്
1 ടീസ്പൂൺ മുളകുപൊടി
Apr 6, 2026, 12:05 IST
ആവശ്യമായ ചേരുവകൾ
4 വലിയ പുഴുങ്ങിയ മുട്ട
1/2 കപ്പ് സോർ ക്രീം അല്ലെങ്കിൽ ഗ്രീക്ക് യോഗട്ട് (ഗ്രീക്ക് യോഗട്ട് കൂടുതൽ പ്രോട്ടീൻ നൽകുന്നു)
2 ടീസ്പൂൺ ഡിജോൺ മസ്റ്റാർഡ്
1 ടീസ്പൂൺ മുളകുപൊടി
2 ഉള്ളിത്തണ്ട് അരിഞ്ഞത്
1 ടേബിൾസ്പൂൺ മല്ലിയില അരിഞ്ഞത്
ഉപ്പും കുരുമുളകും ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങിയെടുത്ത് തൊലി കളയുക.
ക്രീം ബേസ് ഉണ്ടാക്കുക
ഒരു പാത്രത്തിൽ സോർ ക്രീം അല്ലെങ്കിൽ ഗ്രീക്ക് യോഗട്ട്, ഡിജോൺ മസ്റ്റാർഡ്, മുളകുപൊടി, ഉപ്പ്, കുരുമുളക് എന്നിവ നന്നായി യോജിപ്പിക്കുക.
അധികം ഇളക്കാതെ യോജിപ്പിക്കുക
മുട്ട വലിയ കഷണങ്ങളായി അരിയുക. ഉള്ളിത്തണ്ടും മല്ലിയിലയും ചേർത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് തയ്യാറാക്കിയ ക്രീം മിശ്രിതം ഒഴിച്ച് പതുക്കെ ഇളക്കി യോജിപ്പിക്കുക .എഗ്ഗ് സാലഡ് റെഡി.