അപ്പത്തിനും ചപ്പാത്തിക്കും ചോറിനും ഒരുപോലെ രുചികരമായ സ്പെഷ്യൽ മുട്ട റോസ്റ്റ്!

ചേരുവകൾ:

    മുട്ട – 4 എണ്ണം

    സവാള – 3 എണ്ണം

    തക്കാളി – 1 എണ്ണം

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

    മുളകുപൊടി – 1 ടീസ്പൂൺ

    മല്ലിപ്പൊടി – 1 ടീസ്പൂൺ

 

ചേരുവകൾ:

    മുട്ട – 4 എണ്ണം

    സവാള – 3 എണ്ണം

    തക്കാളി – 1 എണ്ണം

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

    മുളകുപൊടി – 1 ടീസ്പൂൺ

    മല്ലിപ്പൊടി – 1 ടീസ്പൂൺ

    മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

    ഗരം മസാല – അര ടീസ്പൂൺ

    കറിവേപ്പില – ആവശ്യത്തിന്

    ഉപ്പ്, എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം മുട്ട പുഴുങ്ങിയെടുക്കുക. തണുത്തതിനുശേഷം തോട് കളഞ്ഞ് മുട്ടയിൽ ചെറിയ വരകൾ ഇടുക. ഇത് മസാല നന്നായി പിടിക്കാൻ സഹായിക്കും.

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കറിവേപ്പിലയും നീളത്തിൽ അരിഞ്ഞ സവാളയും ചേർക്കുക. സവാള നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.

ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. ശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ ഇളക്കുക.

അതിനുശേഷം അരിഞ്ഞ തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് തക്കാളി നന്നായി ഉടഞ്ഞ് മസാലയുമായി യോജിക്കുന്നതുവരെ വേവിക്കുക. മസാലയിൽ നിന്ന് എണ്ണ തെളിഞ്ഞുവരുമ്പോൾ ഗരം മസാല ചേർക്കുക.

ഇനി പുഴുങ്ങിയ മുട്ടകൾ ചേർത്ത് മസാല എല്ലാ ഭാഗത്തും പുരളുന്ന രീതിയിൽ പതുക്കെ ഇളക്കുക. കുറച്ച് വെള്ളം ചേർത്ത് അടച്ചുവെച്ച് 3–5 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക.

അവസാനം കുറച്ച് കറിവേപ്പില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം. നല്ല കട്ടിയുള്ള മസാലയോടുകൂടിയ സ്പെഷ്യൽ എഗ്ഗ് റോസ്റ്റ് തയ്യാർ!