എങ്കിൽ വെറും 10 മിനിറ്റിൽ കിടിലൻ 'എഗ്ഗ് മസാല റൈസ്' റെഡി!
ചേരുവകൾ:
വേവിച്ച ചോറ് – 2 കപ്പ്
മുട്ട – 2 എണ്ണം
സവാള – 1 എണ്ണം
കാരറ്റ് – 1 എണ്ണം
ചേരുവകൾ:
വേവിച്ച ചോറ് – 2 കപ്പ്
മുട്ട – 2 എണ്ണം
സവാള – 1 എണ്ണം
കാരറ്റ് – 1 എണ്ണം
ബീൻസ് – 5 എണ്ണം
വെളുത്തുള്ളി – 3 അല്ലി
കുരുമുളകുപൊടി – ½ ടീസ്പൂൺ
സോയ സോസ് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടേബിൾസ്പൂൺ
സ്പ്രിംഗ് ഒണിയൻ – അല്പം
തയ്യാറാക്കുന്ന വിധം:
മുട്ട പൊട്ടിച്ച് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് അടിച്ചെടുക്കുക.
പാനിൽ എണ്ണ ചൂടാക്കി മുട്ട ഒഴിച്ച് ചെറിയ കഷ്ണങ്ങളാക്കി പൊരിച്ചെടുക്കുക.
അതേ പാനിൽ സവാളയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക.
കാരറ്റും ബീൻസും ചേർത്ത് ചെറുതായി വേവിക്കുക.
ഇതിലേക്ക് വേവിച്ച ചോറ് ചേർത്ത് നന്നായി ഇളക്കുക.
സോയ സോസും ഉപ്പും കുരുമുളകുപൊടിയും ചേർക്കുക.
നേരത്തെ തയ്യാറാക്കിയ മുട്ട ചേർത്ത് നന്നായി യോജിപ്പിക്കുക.
അവസാനം സ്പ്രിംഗ് ഒണിയൻ ചേർത്ത് വിളമ്പാം.