കുട്ടികൾ ക്ലീൻ ബോക്സ് തിരികെ തരുന്ന രഹസ്യം ഇതാ..

 

ചേരുവകൾ

കാരറ്റ് ചെറുത് ഒന്ന്. കാപ്സിക്കം, സവാള ഒന്നിന്റെ പകുതി വീതം, ബീൻസ് എട്ടെണ്ണം (എല്ലാം ചെറിയ കഷണങ്ങളാക്കിയത്, മുട്ട മൂന്നെണ്ണം, മുളകുപൊടി, സോയ സോസ്, പച്ചരിച്ചോറ് ആവശ്യത്തിന് ഉപ്പ് പാകത്തിന്).

തയാറാക്കുന്ന വിധം

പാൻ ചൂടാകുമ്പോൾ അല്പം കൂടുതൽ എണ്ണയൊഴിച്ച് തീ കുറച്ചു വച്ചശേഷം മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പും കുറച്ച് കുരുമുളക് പൊടിയും ഇട്ട് ഇളക്കി യോജിപ്പിക്കുക. ശേഷം തീ കൂട്ടിവച്ച് പച്ചക്കറികൾ ചേർത്തിളക്കി വേവിക്കുക. ഫ്രൈഡ്റൈസിനു പച്ചക്കറികൾ അധികം വേവിക്കേണ്ടതില്ല. അതിനുശേഷം ആവശ്യത്തിനുള്ള ചോറ് ചേർത്തിളക്കി നന്നായി യോജിപ്പിക്കണം. രുചിക്കനുസരിച്ച് സോയാസോസും ചേർത്തിളക്കി വാങ്ങി ഉപയോഗിക്കാം.