പ്രഭാതഭക്ഷണത്തിനും വൈകുന്നേരത്തെ ചായയ്ക്കുമൊപ്പം കഴിക്കാം ഈ ‍ഐറ്റം 


ചേരുവകൾ:

    ദോശമാവ് – 1 കപ്പ്

    മുട്ട – 2 എണ്ണം

 


ചേരുവകൾ:

    ദോശമാവ് – 1 കപ്പ്

    മുട്ട – 2 എണ്ണം

    സവാള – 1 എണ്ണം

    പച്ചമുളക് – 2 എണ്ണം

    കുരുമുളകുപൊടി – ½ ടീസ്പൂൺ

    മല്ലിയില – കുറച്ച്

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – ആവശ്യത്തിന്

എഗ്ഗ് ദോശ തയ്യാറാക്കുന്ന വിധം:

    ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കുക.

    അതിലേക്ക് അരിഞ്ഞ സവാള, പച്ചമുളക്, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർക്കുക.

    ദോശക്കല്ല് ചൂടാക്കി ദോശമാവ് ഒഴിച്ച് വട്ടത്തിൽ പരത്തുക.

    മുകളിൽ മുട്ട മിശ്രിതം ഒഴിച്ച് പരത്തുക.

    കുറച്ച് എണ്ണ ഒഴിച്ച് ചെറിയ തീയിൽ വേവിക്കുക.

    മറിച്ചിട്ട് മറുവശവും നന്നായി വേവിച്ചെടുക്കുക.