സാധാരണ മുട്ടക്കറി കഴിച്ചു മടുത്തെങ്കിൽ ഈ വെറൈറ്റി റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ
ചേരുവകൾ
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
കടുക് -കാൽ ടീസ്പൂൺ
കറിവേപ്പില
സവാള രണ്ട്
ഉപ്പ്
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
മല്ലിപ്പൊടി -ഒന്നര ടേബിൾസ്പൂൺ
മുളകുപൊടി -ഒന്നേകാൽ ടീസ്പൂൺ
വെള്ളം
കട്ടിയുള്ള തേങ്ങാപ്പാൽ
മല്ലിയില
കുരുമുളകുപൊടി
മുട്ട -നാല്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുക് ചേർത്ത് പൊട്ടിക്കാം അടുത്തതായി കറിവേപ്പില ചേർത്ത് മൂപ്പിക്കാം ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റുക, കുറച്ചു മഞ്ഞൾപ്പൊടി ചേർത്ത് മിക്സ് ചെയ്തുകൊടുക്കുക, അടുത്തതായി മുളകുപൊടിയും മല്ലിപ്പൊടിയും ചേർക്കാം പച്ചമണം മാറുന്നതുവരെ മിസ്സ് ചെയ്തതിനുശേഷം വെള്ളമൊഴിക്കാം, നന്നായി തിളച്ച് സവാള സോഫ്റ്റ് ആകുമ്പോൾ തേങ്ങാപ്പാൽ ഒഴിക്കാം, ഒന്നുകൂടി തിളക്കുമ്പോൾ മല്ലിയിലയും കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്യാം അടുത്തതായി മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം മിക്സ് ആവാതെ പാനിലേക്ക് ചേർത്തുകൊടുക്കുക, നാലും വേറെ വേറെയാണ് ചെയ്യേണ്ടത് , കുട്ടൻ രണ്ട് സൈഡും തിരിച്ചിട്ട് നന്നായി വേവിച്ചെടുക്കുക, ഇനി തീ ഓഫ് ചെയ്യാം.