വെറൈറ്റി രുചിയിൽ മുട്ടക്കറി

സവാളയും 3 പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചെടുക്കുക. ഒരു പാത്രം ചൂടാക്കി, സവാള പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. ഉപ്പ് ചേർക്കുക. സവാള പേസ്റ്റ് നന്നായി വഴറ്റിക്കഴിഞ്ഞാൽ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ചമണം മാറുന്നതവരെ വഴറ്റുക
 

ചേരുവകൾ

മുട്ട - 4
സവാള - 2 മീഡിയം സൈസ് 
പച്ചമുളക് - 3+1
വെളുത്തുള്ളി - 2 വലിയ അല്ലി അല്ലെങ്കിൽ 5 ചെറിയ അല്ലി
പാൽ - 1 കപ്പ് 
അണ്ടിപരിപ്പ് അല്ലെങ്ങിൽ ബദാം - 15 മുതൽ 20 വരെ
മല്ലി പൊടി - 1 ടേബിൾ സ്പൂൺ 
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
മല്ലിയില 
ഗരം മസാല- 1 നുള്ള് 
നെയ്യ് - 1/2 ടീസ്പൂൺ
സൺഫ്ലവർ ഓയിൽ- ഒന്നോ രണ്ടോ ടേബിൾ സ്പൂൺ 
ഉപ്പ്

തയാറാക്കുന്ന വിധം

സവാളയും 3 പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചെടുക്കുക. ഒരു പാത്രം ചൂടാക്കി, സവാള പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. ഉപ്പ് ചേർക്കുക. സവാള പേസ്റ്റ് നന്നായി വഴറ്റിക്കഴിഞ്ഞാൽ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ചമണം മാറുന്നതവരെ വഴറ്റുക. മല്ലിപ്പൊടിയും കുരുമുളക് പൊടിയും ചേർത്ത് 1 മുതൽ 2 മിനിറ്റ് വരെ വഴറ്റുക അല്ലെങ്കിൽ പച്ചമണം മാറുന്നതുവരെ വഴറ്റാം. ഇനി പാൽ ചേർത്ത് നന്നായി ഇളക്കുക. ഇത് തിളക്കണം. 

ഇനി കശുവണ്ടി പേസ്റ്റും 1/2 കപ്പ് ചൂടുവെള്ളവും ചേർക്കുക. ഇത് 3 മുതൽ 4 മിനിറ്റ് വരെ തിളക്കാൻ അനുവദിക്കുക.

ഇനി പുഴുങ്ങിയ മുട്ട ചേർത്ത് 2-3 മിനിറ്റ് വേവിക്കുക. ഗ്രേവിയുടെ കട്ടി ക്രമീകരിക്കാൻ തിളച്ച വെള്ളം ചേർക്കാം.

ഇനി ഇതിലേക്ക് അരിഞ്ഞ മല്ലിയില, ഒരു നുള്ള് ഗരം മസാല, നെയ്യ് എന്നിവ ചേർക്കുക. മുട്ട പൊട്ടാതെ മിക്സ് ചെയ്യുക...

അടുപ്പ് ഓഫ് ചെയ്ത് 10 മിനിറ്റ് മൂടി വയ്ക്കുക. രുചിയൂറും മലായ് എഗ്ഗ് കറി റെഡി