കാഴ്ചയിലും രുചിയിലും ഒരുപോലെ ആകർഷിക്കുന്നൊരു സ്പെഷ്യൽ എഗ്ഗ് ബോൾസ് കറി 

ആവശ്യമായ ചേരുവകൾ
എഗ്ഗ് ബോൾസ് ഉണ്ടാക്കാൻ:
മുട്ട - 6 എണ്ണം
സവാള - 1 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് - 2 എണ്ണം (ചെറുതായി അരിഞ്ഞത്)
മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യത്തിന്

 

ആവശ്യമായ ചേരുവകൾ
എഗ്ഗ് ബോൾസ് ഉണ്ടാക്കാൻ:
മുട്ട - 6 എണ്ണം
സവാള - 1 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് - 2 എണ്ണം (ചെറുതായി അരിഞ്ഞത്)
മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യത്തിന്
കറി തയ്യാറാക്കാൻ:
സവാള - 1 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് - 2 എണ്ണം (നീളത്തിൽ കീറിയത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
തക്കാളി - 2 എണ്ണം (അരച്ചെടുത്തത്)
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 2 ½ ടീസ്പൂൺ
ഗരം മസാല - ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി - ¼ ടീസ്പൂൺ
കട്ടി തേങ്ങാപ്പാൽ - ½ കപ്പ്
എണ്ണ, കറിവേപ്പില, മല്ലിയില, ഉപ്പ്, വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എഗ്ഗ് ബോൾസ് ഉണ്ടാക്കുക: ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ച് സവാള, പച്ചമുളക്, ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി അടിച്ചു യോജിപ്പിക്കുക. ഉണ്ണിയപ്പച്ചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മുട്ട മിശ്രിതം ഒഴിച്ച് ചെറിയ ബോൾസുകളായി വറുത്തു കോരി മാറ്റിവെക്കുക.
മസാല വഴറ്റുക: ഒരു പാനിൽ എണ്ണ ചൂടാക്കി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
പൊടികൾ ചേർക്കുക: സവാള വഴന്നു വരുമ്പോൾ മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി മൂപ്പിച്ചെടുക്കുക.
ഗ്രേവി തിളപ്പിക്കുക: ഇതിലേക്ക് അരച്ചുവെച്ച തക്കാളിയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക.
എഗ്ഗ് ബോൾസും തേങ്ങാപ്പാലും ചേർക്കുക: ഗ്രേവി തിളച്ചു വരുമ്പോൾ കട്ടി തേങ്ങാപ്പാൽ, തയ്യാറാക്കിവെച്ചിരിക്കുന്ന എഗ്ഗ് ബോൾസ്, മല്ലിയില എന്നിവ ചേർത്ത് വാങ്ങാം (തേങ്ങാപ്പാൽ ഒഴിച്ച ശേഷം തിളപ്പിക്കേണ്ടതില്ല).
സ്വാദിഷ്ടമായ എഗ്ഗ് ബോൾസ് കറി തയ്യാർ!