മഴയത്ത് കൊറിക്കാൻ ഇതിലും മികച്ചൊരു സ്നാക്ക് വേറെയില്ല

ആവശ്യമായ സാധനങ്ങള്‍
മുട്ട – നാലെണ്ണം
കടലമാവ് -രണ്ട് കപ്പ്

 

ആവശ്യമായ സാധനങ്ങള്‍
മുട്ട – നാലെണ്ണം
കടലമാവ് -രണ്ട് കപ്പ്
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി- നാല് അല്ലി
കറിവേപ്പില – ഒരു തണ്ട്
കുരുമുളക് പൊടി – രണ്ട് സ്പൂണ്‍
മുളക് പൊടി – ഒന്നര സ്പൂണ്‍
ഉപ്പ് , വെള്ളം, വെളിച്ചെണ്ണ – ആവശ്യത്തിന്

 തയ്യാറാക്കുന്ന വിധം

കടലമാവ് വെള്ളമൊഴിച്ച് കലക്കുക. ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും അരച്ച് മാവില്‍ ചേര്‍ക്കുക. ഉപ്പ്, മുളകു പൊടി, കുരുമുളകു പൊടി എന്നിവയും മാവില്‍ ചേര്‍ക്കുക. മുട്ട പുഴുങ്ങി നാലായി മുറിച്ച് മാവില്‍ മുക്കി തിളച്ച എണ്ണയിലിട്ട് വേവിച്ച് കോരിയെടുക്കുക. മുട്ട ബജി തയാര്‍.